യുഎസിലെ വിവേചന പരാതികള്‍ ഒത്തുതീര്‍പ്പാക്കൊനൊരുങ്ങി ടിസിഎസ്

യുഎസിലെ വിവേചന പരാതികള്‍ ഒത്തുതീര്‍പ്പാക്കൊനൊരുങ്ങി ടിസിഎസ്

യുഎസില്‍ തങ്ങളുടെ മുന്‍ ജീവനക്കാര്‍ കമ്പനിയില്‍ വിവേചനം നേരിട്ടുവെന്ന രീതിയില്‍ നല്‍കിയ പരാതികള്‍ ഒത്തുതീര്‍പ്പാക്കാന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ശ്രമം ഊര്‍ജിതമാക്കി. കോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്ന മൂന്നു കേസുകളില്‍ നിന്നും കമ്പനിക്കു മേല്‍ ചുമത്തപ്പെട്ട മറ്റു കുറ്റാരോപണങ്ങളില്‍ നിന്നും പുറത്തുകടക്കുന്നതിനായി കമ്പനി ചര്‍ച്ചകള്‍ നടത്തുകയാണ്. ഒത്തുതീര്‍പ്പിനായി ശ്രമിക്കുകയാണെന്ന് ടിസിഎസിന്റെ അഭിഭാഷകനും കേസ് നല്‍കിയവരുടെ അഭിഭാഷകരും സംയുക്തമായി കാലിഫോര്‍ണിയയിലെ ജില്ലാ കോടതിയില്‍ അറിയിച്ചു.
മൂന്നു കേസുകളില്‍ ഒന്നില്‍ കമ്പനി വിവേചനം നടത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ടിസിഎസ് ഊര്‍ജിതമാക്കിയത്. കേസുകളുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളെയും വിഷയങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.

ഏപ്രില്‍ 12നുള്ളില്‍ ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാകുമെന്നാണ് കോടതിയിലെ ഫയലിംഗില്‍ അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനു ശേഷം ഈ കരാരിന് കോടതി അംഗീകാരം നല്‍കണം. ഇന്ത്യയില്‍ നിന്നുള്ള മറ്റ് ഐടി കമ്പനികളും യുഎസില്‍ സമാനമായ പരാതികള്‍ നേരിടുന്നുണ്ട്.

Comments

comments

Categories: FK News
Tags: TCS