അരാംകോയുടെ കടപ്പത്ര വില്‍പ്പനയ്ക്ക് വന്‍ സ്വീകരണം

അരാംകോയുടെ കടപ്പത്ര വില്‍പ്പനയ്ക്ക് വന്‍ സ്വീകരണം

സൗദി അരാംകോയുടെ ആദ്യത്തെ കടപ്പത്രവില്‍പ്പനയ്ക്ക് വന്‍സ്വീകരണം. സമാഹരിക്കാന്‍ ഉദ്ദേശിച്ച തുകയേക്കാള്‍ 10 മടങ്ങ് കൂടുതല്‍ തുകയ്ക്കുള്ള വില പറയലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സൗദിയുടെ എണ്ണ കമ്പനിക്കായി എത്ര തുക വേണമെങ്കിലും കടംകൊടുക്കാമെന്ന മട്ടിലാണ് കാര്യങ്ങള്‍. ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് സൗദിയുടെ കടപ്പത്രങ്ങള്‍ക്ക് ഇതിനോടകം 100 ബില്ല്യണ്‍ ഡോളറിലധികം വില പറഞ്ഞു കഴിഞ്ഞു. കടപ്പത്രവില്‍പ്പനയിലൂടെ ഏറ്റവും ചുരുങ്ങിയത് 10 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാമെന്ന മോഹമേ സൗദിക്കുണ്ടായിരുന്നുള്ളൂ.

കടപ്പത്ര വിപണിയിലേക്കിറങ്ങിയ ആദ്യ മണിക്കൂറുകളില്‍ തന്നെ നിക്ഷേപകരുടെ ആവശ്യകതയില്‍ കുതിപ്പ് പ്രകടമായിരുന്നു. സൗദി സര്‍ക്കാരിന് അരാംകോയുടെ മുകളിലുള്ള നിയന്ത്രണം കടപ്പത്ര വില്‍പ്പനയുടെ സമയത്ത് ദോഷകരമായി ബാധിച്ചേക്കാമെന്ന ചില ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം അപ്രസക്തമായി.

കടപ്പത്ര വില്‍പ്പനയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതോടെ സൗദി അരാംകോയുടെ പ്രഥമ ഓഹരിവില്‍പ്പന ഒരു പക്ഷേ വൈകിയേക്കും.

Comments

comments

Categories: Arabia