എസ്ബിഐയുടെ വായ്പാ നിരക്കുകളില്‍ ഇടിവ്

എസ്ബിഐയുടെ വായ്പാ നിരക്കുകളില്‍ ഇടിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്കുകളില്‍(എംസിഎല്‍ആര്‍) 5 അടിസ്ഥാന പോയ്ന്റുകളുടെ കുറവു വരുത്തി. ഇന്നലെ മുതല്‍ പുതുക്കിയ പലിശ നിരക്കുകള്‍ നിലവില്‍ വന്നിട്ടുണ്ട്. എല്ലാ കാലാവധിയിലുമുള്ള വായ്പകളില്‍ നിരക്ക് കുറച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു വര്‍ഷം കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ 8.50 ശതമാനമായിരിക്കും. നേരത്തേയിത് 8.55 ശതമാനമായിരുന്നു.

30 ലക്ഷം വരെയുള്ള ഭവന വായ്പകളുടെ പലിശയില്‍ 10 അടിസ്ഥാന പോയ്ന്റുകളുടെ കുറവും എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. 8.60-8.90 ശതമാനമാണ് ഇപ്പോഴത്തെ നിരക്ക്. നേരത്തേയിത് 8.70-9.0ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ വീണ്ടും 25 അടിസ്ഥാന പോയ്ന്റിന്റെ കുറവു വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തി ഒരാഴ്ച തികയും മുമ്പാണ് എസ്ബിഐ വായ്പാ നിരക്കുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. 6 ശതമാനമാണ് നിലവിലെ റിപ്പോ നിരക്ക്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ധനനയ അവലോകന യോഗമാണ് കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നത്.

റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ കുറവു വരുത്തിയതിന്റെ ഫലമായി അടുത്തിടെ നിരവധി ബാങ്കുകള്‍ വിവിധ കാലാവധിയിലുള്ള വായ്പകളുടെ എംസിഎല്‍ആറില്‍ കുറവു വരുത്തിയിട്ടുണ്ട്.

Comments

comments

Categories: Banking