റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങി

റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങി

തദ്ദേശീയമായി അസംബിള്‍ ചെയ്ത വെലാറിന്റെ ഇന്ത്യ എക്‌സ് ഷോറൂം വില 72.47 ലക്ഷം രൂപയാണ്. പതിനാറ് ലക്ഷത്തോളം രൂപ കുറഞ്ഞു

ന്യൂഡെല്‍ഹി : തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വെലാര്‍ വിപണിയില്‍ അവതരിപ്പിക്കുന്നതായി ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യന്‍ നിര്‍മ്മിത വെലാറിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. മെയ് മാസത്തില്‍ ഡെലിവറി ആരംഭിക്കും. തദ്ദേശീയമായി അസംബിള്‍ ചെയ്ത റേഞ്ച് റോവര്‍ വെലാറിന്റെ ഇന്ത്യ എക്‌സ് ഷോറൂം വില 72.47 ലക്ഷം രൂപയാണ്. ആര്‍-ഡൈനാമിക് എസ് വേരിയന്റാണ് വിപണിയിലെത്തിക്കുന്നത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന റേഞ്ച് റോവര്‍ വെലാര്‍ ആര്‍-ഡൈനാമിക് എസ് വേരിയന്റിന് 88.88 ലക്ഷം രൂപയായിരുന്നു വില. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതോടെ പതിനാറ് ലക്ഷത്തോളം രൂപയാണ് കുറയുന്നത്.

ടച്ച് പ്രോ ഡുവോ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ആക്റ്റിവിറ്റി കീ, വൈ-ഫൈ & പ്രോ സര്‍വീസസ്, മെറിഡിയന്‍ സൗണ്ട് സിസ്റ്റം (380 വാട്ട്), 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കാബിന്‍ എയര്‍ അയോണൈസേഷന്‍, പ്രീമിയം ലെതര്‍ ഇന്റീരിയര്‍, 20 ഇഞ്ച് ചക്രങ്ങള്‍, സ്‌പെയര്‍ വീല്‍, ആര്‍-ഡൈനാമിക് എക്സ്റ്റീരിയര്‍ പാക്ക്, അഡാപ്റ്റീവ് ഡൈനാമിക്‌സ്, പ്രീമിയം എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, സവിശേഷ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇന്ത്യന്‍ നിര്‍മ്മിത റേഞ്ച് റോവര്‍ വെലാര്‍ വരുന്നത്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ റേഞ്ച് റോവര്‍ വെലാര്‍ ലഭിക്കും. ലാന്‍ഡ് റോവറിന്റെ ഇന്‍ജീനിയം കുടുംബത്തില്‍പ്പെട്ട 2.0 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഏകദേശം 247 ബിഎച്ച്പി കരുത്തും 365 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം 177 ബിഎച്ച്പി കരുത്തും 430 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുംവിധം 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. രണ്ട് എന്‍ജിനുകളുമായി ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ചേര്‍ത്തുവെച്ചു.

Comments

comments

Categories: Auto