ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് കാനഡയില്‍ മികച്ച അവസരം

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് കാനഡയില്‍ മികച്ച അവസരം

ആഗോള തലത്തിലെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനായി ഗ്ലോബല്‍ ടാലന്റ് സ്ട്രീം (ജിടിഎസ്) എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കുകയാണ് കാനഡ. തടസങ്ങളില്ലാതെയും വേഗത്തിലും കാനഡയില്‍ സ്ഥിരമായി ജോലിക്ക് എത്താനാകുന്നതാണ് പദ്ധതി. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, ഗണിതം എന്നിവയിലെ പ്രൊഫഷണലുകള്‍ക്കാണ് മികച്ച അവസരമുള്ളത്. ഈ പദ്ധതി പ്രകാരം സ്‌പോസര്‍മാരായ തൊഴില്‍ ദാതാവ് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ രണ്ട് ആഴ്ചക്കകം തീരുമാനമുണ്ടാകും. കാനഡയില്‍ ഏറെക്കാലം പ്രവൃത്തി പരിചയം നേടാനും അതിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാനും അവസരം ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത.

യുഎസിലെ വിസ ചട്ടങ്ങള്‍ കൂടുതല്‍ കടുത്തതാകുന്ന സാഹചര്യത്തില്‍ കാനഡയുടെ ഉദാര സമീപനം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് പ്രയോജനപ്പെടുത്താനാകും. കഴിഞ്ഞ വര്‍ഷം ജൂണില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ കാനഡയില്‍ സ്ഥിര താമസത്തിനായി എക്‌സ്പ്രസ് എന്‍ട്രി മാര്‍ഗത്തിലൂടെ അംഗീകാരം നല്‍കിയവരില്‍ 42 ശതമാനവും ഇന്ത്യന്‍ പൗരന്‍മാരായിരുന്നു.
2018ല്‍ സ്ഥിരതാമസത്തിനായി 41,000 ഇന്ത്യക്കാര്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.

Comments

comments

Categories: FK News