ലണ്ടനില്‍ ഐപിഒയ്ക്ക് തയാറെടുത്ത് ഷെട്ടി

ലണ്ടനില്‍ ഐപിഒയ്ക്ക് തയാറെടുത്ത് ഷെട്ടി

പുതിയ ഓഹരികളുടെ വില്‍പ്പന വഴി 200 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ബി ആര്‍ ഷെട്ടിയുടെ സാമ്പത്തിക സേവന കമ്പനിയായ ‘ഫിനേബ്ലര്‍’

ന്യൂഡെല്‍ഹി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംരംഭകനായ ബി ആര്‍ ഷെട്ടിയുടെ സാമ്പത്തിക സേവന കമ്പനിയായ ‘ഫിനേബ്ലര്‍’ ലണ്ടനില്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) തയാറെടുക്കുന്നു. പുതിയ ഓഹരികളുടെ വില്‍പ്പന വഴി 200 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. കൂടാതെ നിലവിലുള്ള ഏതാനും ഓഹരികളും വില്‍പ്പനക്ക് വെക്കും. ഇഷ്യു ചെയ്ത ഓഹരി മൂലധനത്തിന്റെ 25 ശതമാനം വിറ്റഴിക്കാനാണ് കമ്പനിയുടെ ശ്രമം. ഫിനേബ്ലറില്‍ 91 ശതമാനം ഓഹരി പങ്കാളിത്തമാണ് നിലവില്‍ ബി ആര്‍ ഷെട്ടിയ്ക്കുള്ളത്. ഹോള്‍ഡിംഗ് കമ്പനിയുടെ മൂല്യം 3.5 ബില്യണോളമായിരിക്കുമെന്നും നിക്ഷേപകരുടെ താല്‍പര്യപ്രകാരം 1 ബില്യണ്‍ ഡോളറോളം ധനസമാഹരണം നടത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്രാവലെക്‌സ്, യുഎഇ എക്‌സ്‌ചേഞ്ച് സെന്റര്‍ എല്‍എല്‍സി തുടങ്ങി തന്റെ ഉടമസ്ഥതയിലുള്ള എല്ലാ ധനവിനിമയ സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് കഴിഞ്ഞ വര്‍ഷമാണ് ഫിനേബ്ലര്‍ എന്ന ഹോള്‍ഡിംഗ് കമ്പനി ഷെട്ടി രൂപീകരിച്ചത്. 2018ല്‍ 150 മില്യണിലധികം ഇടപാടുകളാണ് സ്ഥാപനം കൈകാര്യം ചെയ്തത്. ആഗോള ആരോഗ്യ പരിചരണ ശൃംഖലയായ എന്‍എംസി ഹെല്‍ത്ത് പിഎല്‍സിയുടെ സ്ഥാപകനും ഷെട്ടിയാണ്.

Categories: FK News, Slider
Tags: BR Shetty