മൂന്ന് വയസുകാരന്‍ ഐ പാഡിന് പൂട്ടിട്ടു; 2067 വരെ

മൂന്ന് വയസുകാരന്‍ ഐ പാഡിന് പൂട്ടിട്ടു; 2067 വരെ

വാഷിംഗ്ടണ്‍: മൂന്നു വയസുള്ള കുട്ടി സ്വന്തം പിതാവിന്റെ ഐ പാഡ് തുറക്കാനുള്ള ശ്രമം പാളിയതോടെ 48 വര്‍ഷത്തേയ്ക്കു (2067) തുറക്കാനാവാത്ത വിധം ഐ പാഡിന് ലോക്ക് വീണു. തെറ്റായ പാസ്‌വേഡ് നിരവധി തവണ ഉപയോഗിച്ചതാണു കാരണം. 25,536,442 മിനിറ്റു നേരം ഐ പാഡ് ഡിസേബിള്‍ അഥവാ പ്രവര്‍ത്തനരഹിതമായതായി ഡിസ്‌പ്ലേയില്‍ എഴുതി കാണിച്ചു. അമേരിക്കയിലെ ന്യൂയോര്‍ക്കര്‍ മാഗസിനിലെ എഴുത്തുകാരനായ ഇവാന്‍ ഓസ്‌നോസിന്റെ ഐ പാഡാണു മൂന്നു വയസുകാരന്‍ മകന്‍ തെറ്റായ പാസ്‌വേഡ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ലോക്കായത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഇവാന്‍ ലോകത്തെ അറിയിച്ചത്. ഐ പാഡ് തുറക്കാന്‍ ഇനി റീസ്റ്റോര്‍ ചെയ്യണമെന്നാണ് ആപ്പിള്‍ കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പക്ഷേ, റീസ്റ്റോര്‍ ചെയ്യുമ്പോള്‍ ഐ പാഡിലുള്ള ഡാറ്റ എല്ലാം നഷ്ടപ്പെടും. ഈ ഡാറ്റ മറ്റ് എവിടെയെങ്കിലും ശേഖരിച്ചു വച്ചിട്ടുണ്ടെങ്കില്‍ അത് നഷ്ടപ്പെടില്ല.

ആപ്പിളിന്റെ ഐ പാഡ് ഉള്‍പ്പെടെയുള്ള ഡിവൈസുകളില്‍ തെറ്റായ പാസ്‌വേഡ് നിരവധി തവണ രേഖപ്പെടുത്തിയാല്‍ ഇത്തരത്തില്‍ പൂട്ട് വീഴാറുണ്ട്. അത് ആപ്പിളിന്റെ മാത്രമുള്ള സുരക്ഷാ ഫീച്ചറാണ്. എത്ര തവണ തെറ്റായ പാസ്‌വേഡ് രേഖപ്പെടുത്തുന്നുവോ അത്രയും ദീര്‍ഘകാലത്തേയ്ക്കു പൂട്ട് വീഴും. ഈയൊരു പ്രത്യേകതയുള്ളതിനാല്‍ ആപ്പിളിന്റെ ഡിവൈസ് തുറക്കാന്‍ പലരും പാസ്‌വേഡ് കൃത്യമായി രേഖപ്പെടുത്താന്‍ ശ്രമിക്കാറുമുണ്ട്.

Categories: FK News
Tags: Ipad

Related Articles