ഗോഎയറിനെ കൈവിട്ടത് രണ്ടു ഡസന്‍ ഉന്നത ഉദ്യോഗസ്ഥര്‍

ഗോഎയറിനെ കൈവിട്ടത് രണ്ടു ഡസന്‍ ഉന്നത ഉദ്യോഗസ്ഥര്‍

മുംബൈ: മാനേജ്മെന്റ് തലത്തിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്ന് പ്രതിസന്ധി നേരിട്ട് ഗോഎയര്‍ എയര്‍ലൈന്‍. കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കിടെ സിഇഒ, സിഒഒ, സിസിഒ, നാലു വൈസ് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ രണ്ടു ഡയനോളം ഉദ്യോഗസ്ഥരാണ് ബജറ്റ് വിമാന കമ്പനിയായ ഗോഎയറില്‍ നിന്ന് രാജിവെച്ചത്. സിഇഒ കോര്‍നെല്ലിസ് റിവ്ജിക് ഫെബ്രുവരിയില്‍ രാജി വെച്ചതിനെ തുടര്‍ന്ന് സിഇഒ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞാണ് ഡച്ചുകാരനായ റിവ്ജിക് രാജിവെച്ചു പോയത്. കമ്പനി എംഡിയായ ജഹാംഗീര്‍ വാഡിയയാണ് ഇപ്പോള്‍ സിഇഒയുടെ അധിക ചുമതല വഹിക്കുന്നത്.

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ജൈറി സ്ട്രാന്‍ഡ്മാന്‍, ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ മനീഷ് രനേഗ തുടങ്ങിയവരാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ പടിയിറങ്ങിപ്പോയ മറ്റ് പ്രമുഖര്‍. ഇവര്‍ക്കും പകരക്കാരെ കണ്ടെത്താന്‍ കമ്പനിക്കായിട്ടില്ല. കൊഴിഞ്ഞുപോക്ക് വ്യാപാര രംഗത്തുടനീളമുള്ള പ്രതിഭാസമാണെന്ന് ഗോഎയര്‍ വക്താവ് പ്രതികരിച്ചു.

Categories: FK News, Slider
Tags: go air