തൊഴിലിടങ്ങളിലെ യോഗാപരിശീലനം സമ്മര്‍ദ്ദമകറ്റും

തൊഴിലിടങ്ങളിലെ യോഗാപരിശീലനം സമ്മര്‍ദ്ദമകറ്റും

ആറു ജീവനക്കാരിലൊരാള്‍ തൊഴിലിടത്ത് സമ്മര്‍ദ്ദമനുഭവിക്കുന്നുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിനു പ്രതിവിധിയായി ജീവനക്കാര്‍ യോഗ പരിശീലിക്കുന്നതിനെ നിരവധി കമ്പനികള്‍ പ്രോല്‍സാഹിപ്പിക്കുന്നു.

തൊഴിലാളിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സ്വീകരിക്കുന്ന പല മാര്‍ഗങ്ങളിലൊന്നാണ് യോഗ. ഇത്തരം പരിശ്രമങ്ങള്‍ എത്രമാത്രം നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ച് ഗവേഷണങ്ങളും നടക്കുന്നു. പഠനത്തില്‍ 1,300 ജീവനക്കാരുടെ 13 ട്രയലുകളാണ് ഗവേഷകര്‍ പരിശോധിച്ചത്. ജോലി സ്ഥലത്തെ യോഗ പ്രോഗ്രാമുകളില്‍ ചിലരെ പങ്കെടുപ്പിക്കുകയും ചെയ്തു. ഓഫിസിലെ യോഗാപരിപാടി ഇവരുടെ ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്നതായി കാണപ്പെട്ടില്ലെങ്കിലും മാനസികാരോഗ്യം ശക്തമാക്കുന്നതിലും മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിലും ഒരു നല്ല പ്രഭാവം ഉണ്ടാക്കിയതായി കാണാന്‍ കഴിഞ്ഞു. യോഗയാണോ ഓഫിസിലെ തൊഴില്‍ സംസ്‌കാരമാണോ ഇതിനു സഹായിച്ചതെന്ന് വ്യക്തത വരുത്തനായില്ലെന്നതാണ് പഠനത്തിന്റെ ഒരു പ്രശ്‌നം. കൂടുതല്‍ കമ്പനികളും ഓഫിസ് അന്തരീക്ഷം മെച്ചപ്പെടുത്താന്‍ മാത്രമല്ല, ജീവനക്കാരുടെ മാനസികാരോഗ്യം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള സേവനങ്ങളും നല്ല ഭക്ഷണവും വ്യായാമ ശീലങ്ങളും ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുന്നു. ഇതിന്റെ ഫലപ്രാപ്തി യോഗ അടക്കമുള്ളവ ഉള്‍പ്പെടുത്തുന്നതിനെ കമ്പനികള്‍ പ്രോല്‍സാഹിപ്പിക്കേണ്ടതിലേക്ക് നയിക്കുന്നുവെന്നാണ് പഠനസംഘം കണ്ടെത്തിയത്.

ശ്വസനനിയന്ത്രണം, ശരീരത്തിന്റെ വിശ്രാന്തി തുടങ്ങിയ കാര്യങ്ങളിലൂടെ ശരീരത്തിനും മനസിനും ആശ്വാസമേകുകയാണ് യോഗയുടെ ലക്ഷ്യം. സുഖനിദ്ര, താഴ്ന്ന രക്തസമ്മര്‍ദ്ദം, വഴക്കം എന്നിവ കൈവരിക്കാന്‍ യോഗ പരിശീലനം സഹായകമാണ്. വിഷാദം, ഉല്‍ക്കണ്ഠ എന്നിവയെ ലഘൂകരിക്കാന്‍ യോഗ സഹായിക്കും. ആശങ്ക, നിരാശ, പ്രശ്‌നങ്ങള്‍ എന്നിവയെ വേഗത്തില്‍ മന്ദീഭവിപ്പിക്കും. വിഷാദരോഗവും ആശങ്കയും കുറയ്ക്കാനും യോഗ സഹായിക്കും. ശ്വസനക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു നിങ്ങളുടെ വേദന, നിരാശ, അസ്വസ്ഥതകള്‍ എന്നിവ മറക്കാനും അത് ആളുകളെ പ്രാപ്തരാക്കുന്നു. എങ്കിലും, യോഗ ജീവനക്കാരിലെ സമ്മര്‍ദ്ദനിരക്കുകളെ നേരിട്ട് എങ്ങനെ പ്രതിരോധിക്കുമെന്ന് തെളിയിക്കാന്‍ പഠനത്തിനു കഴിയാത്തത് പോരായ്മയാണ്. യോഗപരിശീലിക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കലിന്റെ ഗതി കണക്കാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞില്ല.

Comments

comments

Categories: Health
Tags: stress, Yoga