ഡെബ്റ്റിലൂടെ എച്ച്ഡിഎഫ്‌സി ബാങ്ക് 50,000 കോടി സമാഹരിക്കും

ഡെബ്റ്റിലൂടെ എച്ച്ഡിഎഫ്‌സി ബാങ്ക് 50,000 കോടി സമാഹരിക്കും

ഡെബ്റ്റ് ഉല്‍പ്പന്നങ്ങള്‍, രണ്ടാം നിര മൂലധന ബോണ്ടുകള്‍, ദീര്‍ഘകാല ബോണ്ടുകള്‍ എന്നിവയുടെ അവതരണത്തിലൂടെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപയുടെ സമാഹരണം നടത്തുന്നതിന് പദ്ധതിയിടുന്നതായി എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. ബോബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടത്തിയ ഫയലിംഗിലാണ് കമ്പനി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഏപ്രില്‍ 20ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ദിവസം തങ്ങളുടെ വായ്പാ നിരക്കുകളില്‍(എംസിഎല്‍ആര്‍) 5-10 അടിസ്ഥാന പോയ്ന്റുകളുടെ കുറവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. വിവിധാ കാലാവധികളിലേക്കുള്ള വായ്പയില്‍ വരുത്തിയ മാറ്റം ഏപ്രില്‍ 8 മുതല്‍ നിലവില്‍ വന്നിട്ടുണ്ട്.

ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി അവതരിപ്പിച്ചിട്ടുള്ള പ്ലാറ്റ്‌ഫോമിനെ ശക്തിപ്പെടുത്തുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്ക് ധാരണാപത്രത്തില്‍ ഒപ്പിട്ടുണ്ട്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിയെ മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇതെന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സ്റ്റാര്‍ട്ടപ്പ് വിഭാഗം ഹെഡ് സ്മിത ഭഗത് പറയുന്നു. 2018 ഡിസംബര്‍ 22നാണ് ബിഎസ്ഇ സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടത്.

Comments

comments

Categories: FK News
Tags: HDFC

Related Articles