ഇന്ത്യ കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ലോക ബാങ്ക്

ഇന്ത്യ കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ലോക ബാങ്ക്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഇന്ത്യയുടെ വളര്‍ച്ച അമിതമായി ആഭ്യന്തര ആവശ്യകതയെ ആശ്രയിക്കുന്നതാണെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. കയറ്റുമതിയില്‍ കേന്ദ്രീകരിക്കുന്ന വളര്‍ച്ചയിലാണ് ഇനി സര്‍ക്കാര്‍ ശ്രദ്ധ നല്‍കേണ്ടത്. ഇന്ത്യയിലെ കയറ്റുമതിക്കാര്‍ അവരുടെ സാധ്യതയുടെ മൂന്നിലൊന്ന് മാത്രമാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളതെന്നും ലോക ബാങ്കിന്റെ ദക്ഷിണേഷ്യാ മേഖലയുടെ ചുമതലയുള്ള ചീഫ് ഇക്ക്‌ണോമിസ്റ്റ് ഹാന്‍സ് ടിമ്മര്‍ പറഞ്ഞു.
വിപണി കൂടുതല്‍ തുറക്കുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കാര്യമെടുത്താല്‍ കറന്റ് എക്കൗണ്ട് കമ്മി വര്‍ധിക്കുന്നതില്‍ ആഭ്യന്തര മേഖലകളുടെ പങ്ക് വലുതാണ്. വളര്‍ച്ചയില്‍ വ്യാപാരേതര മേഖലകളാണ് കൂടുതലായി പങ്കുവഹിക്കുന്നത്. ഉയര്‍ന്ന ആഭ്യന്തര ആവശ്യകതയുടെ ഫലമായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇരട്ടയക്ക വളര്‍ച്ചയിലേക്ക് ഇറക്കുമതി എത്തിയപ്പോള്‍ നാലോ അഞ്ചോ ശതമാനം മാത്രമായിരുന്നു കയറ്റുമതിയിലെ വളര്‍ച്ചയെന്ന് ഹാന്‍സി ടിമ്മര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിനകത്തെ വ്യാപാരം കൂടുതല്‍ അനായാസമാക്കുന്നതിലേക്ക് ജിഎസ്ടി വഴി തെളിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യാപാരം സുഗമമാകുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും അത്തരത്തിലാകണമെന്ന് ഹാന്‍സി ടിമ്മര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy