വിറ്റാമിന്‍ ഡി അധികമായാല്‍ വൃക്കതകരാര്‍

വിറ്റാമിന്‍ ഡി അധികമായാല്‍ വൃക്കതകരാര്‍

ശരീരത്തിന് ഏറ്റവും അവശ്യമായ ജീവകമാണ് ഡി. ഓര്‍മ്മശക്തി, ബുദ്ധി, മനസ്ഥൈ്യര്യം എന്നിവ വളര്‍ത്തുന്നതില്‍ വിറ്റാമിന്‍ ഡിക്ക് വലിയ പങ്കുണ്ട്. എന്നാല്‍ അളവിലധികം വിറ്റാമിന്‍ ഡിയുടെ സാന്നിധ്യം വൃക്കകളെ തകരാറിലാക്കുമെന്ന് പഠനം. കിഴക്കന്‍ ഏഷ്യന്‍ യാത്ര കഴിഞ്ഞെത്തിയ 54കാരനിലാണ് വൃക്ക തകരാര്‍ കണ്ടെത്തിയത്. വര്‍ഷങ്ങളോളം വിറ്റാമിന്‍ ഡി കൂടുതല്‍ അളവില്‍ കഴിച്ചതിനു ശേഷം യാത്രാവേളയില്‍ ഏറെ സമയം വെയില്‍ കാഞ്ഞിരിക്കുന്ന ശീലവും ഇയാള്‍ക്കുണ്ടായിരുന്നു. സൂര്യപ്രകാശത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ലഭിക്കുന്ന വിറ്റാമിനാണ് ഡി. വിറ്റാമിന്‍ ഡിയുടെ കുറവില്ലാതിരുന്നിട്ടും ഒരു നാച്യുറോപാത്തിന്റെ ശുപാര്‍ശ പ്രകാരം അമിതമായ അളവില്‍ വിറ്റാമിന്‍ ഉപയോഗിച്ചതാണ് വിനയായതെന്ന് പരിശോധനയില്‍ തെളിഞ്ഞു. പ്രതിദിനം എട്ട് മുതല്‍ 12 വരെ തുള്ളിയാണ് ഇയാള്‍ കഴിച്ചുപോന്നിരുന്നത്. രണ്ടര വര്‍ഷമായി ഈ പതിവ് തുടങ്ങിയിട്ട്. ഇത് ഇയാളുടെ ശരീരത്തില്‍ 8000- 12,000 ഡി.യു വരെ വിറ്റാമിന്‍ ഡി കൂട്ടി. തല്‍ഫലമായി, രക്തത്തില്‍ വളരെ ഉയര്‍ന്ന അളവിലുള്ള കാല്‍സ്യം ശരീരത്തില്‍ അടിഞ്ഞു കൂടി. സാധാരണക്കാര്‍ക്ക് 400- 1000 ഐയു വരെയും അസ്ഥിക്ഷയമുള്ള മുതിര്‍ന്നവര്‍ക്കു 800- 12000 ഐയു വരെയും വിറ്റാമിന്‍ ഡി ആകാമെന്നാണ് പൊതുവേ നിര്‍ദേശിക്കാറുള്ളത്. എന്നാല്‍ ഇദ്ദേഹത്തിന് ഇതുമായിബന്ധപ്പെട്ട യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. വിറ്റാമിന്‍ ഡി ശരീരത്തിന് ദോഷകരമാകുന്നത്് വളരെ അപൂര്‍വമാണെങ്കിലും, പല രോഗികളിലും അതിന്റെ അളവ് കൂടുന്നത് അറിയാതിരിക്കുന്നത് ഗുരുതരമായ അപകടത്തിനു കാരണമാകുമെന്ന് ടൊറെന്റോ സര്‍വകലാശാലയിലെ ബോണി അഗസ്റ്റേ ചൂണ്ടിക്കാട്ടുന്നു. ഇത് ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും എല്ല് തേയ്മാനം, മൂത്രത്തില്‍ കല്ല്, ഹൃദ്രോഗം, മസ്തിഷ്‌കരോഗം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. വിറ്റാമിന്‍ ഡിയുടെ ഉപയോഗത്തെക്കുറിച്ച് രോഗികള്‍ക്കും ഡോക്റ്റര്‍മാര്‍ക്കും അറിവുണ്ടായിരിക്കണമെന്നാണു തങ്ങളുടെ അനുഭവം പഠിപ്പിക്കുന്നതെന്ന് ഗവേഷകര്‍ മുന്നറിയിപ്പും തരുന്നു.

Comments

comments

Categories: Health