പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിലെ ഓഹരി വില്‍പ്പന ക്രെഡിറ്റ് പോസിറ്റിവ്

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിലെ ഓഹരി വില്‍പ്പന ക്രെഡിറ്റ് പോസിറ്റിവ്

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിലെ തങ്ങളുടെ 13 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നീക്കം ക്രെഡിറ്റ് പോസിറ്റിവാണെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡിസിന്റെ വിലയിരുത്തല്‍. ബാങ്കിന്റെ മൂലധനം വര്‍ധിപ്പിക്കുന്ന നടപടിയാണിത്. 1850 കോടി രൂപയ്ക്ക് ജനറല്‍ അറ്റ്‌ലാന്റിക് ഗ്രൂപ്പിനും വര്‍ദെ പാര്‍ട്‌ണേര്‍സിനുമായി ഓഹരികള്‍ കൈമാറുന്ന വിവരം കഴിഞ്ഞ മാസമാണ് ബാങ്ക് പ്രഖ്യാപിച്ചത്.

പിഎന്‍ബിയുടെ പൊതു ഇക്വിറ്റി ടയര്‍ 1 അനുപാതം കഴിഞ്ഞ ഡിസംബറിലെ 6.9 ശതമാനത്തില്‍ നിന്ന് 40 അടിസ്ഥാന പോയ്ന്റ് വര്‍ധിക്കാന്‍ ഇടപാട് സഹായിക്കുമെന്നാണ് മൂഡിസ് കണക്കാക്കുന്നത്. ഉയര്‍ന്ന വായ്പാ ചെലവും നിക്ഷേപങ്ങളിലെ നഷ്ടവും മൂലം പ്രതിസന്ധി നേരിടുന്ന ബാങ്ക് കൈക്കൊണ്ട ഉചിതമായ തീരുമാനമാണിത്. മൂലധന സമ്മര്‍ദങ്ങളെ 12-18 മാസത്തിനുള്ളില്‍ അതിജീവിക്കാന്‍ പിഎന്‍ബിക്ക് സാധിക്കുമെന്നും മൂഡിസ് വിലയിരുത്തുന്നു.

ഇടപാടിനു ശേഷവും പിഎന്‍ബി ഹൗസിംഗില്‍ 19.8 ശതമാനം ഓഹരി പങ്കാളിത്തം ബാങ്ക് നിലനിര്‍ത്തും. 3000 കോടി രൂപയുടെ മൂല്യമാണ് ഇതിന് കണക്കാക്കുന്നത്. സര്‍ക്കാരില്‍ നിന്നുളള പുതിയ മൂലധന സഹായവും ബാങ്കിനെ കുറിച്ചുള്ള വിലയിരുത്തല്‍ ഉയര്‍ത്തുന്നതിന് സഹായിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: PNB Housing