വെസ്പ ഇസഡ്എക്‌സ് 125 സിബിഎസ് അവതരിപ്പിച്ചു

വെസ്പ ഇസഡ്എക്‌സ് 125 സിബിഎസ് അവതരിപ്പിച്ചു

മുംബൈ എക്‌സ് ഷോറൂം വില 78,750 രൂപ

ന്യൂഡെല്‍ഹി : വെസ്പ ഇസഡ്എക്‌സ് 125 സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വെസ്പ എല്‍എക്‌സ് 125 സ്‌കൂട്ടര്‍ പുനര്‍നാമകരണം ചെയ്തതാണ് ഇസഡ്എക്‌സ് 125. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തോടെയാണ് (സിബിഎസ്) പുതിയ സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. റെട്രോ സ്‌റ്റൈല്‍ ലഭിച്ച വെസ്പ ഇസഡ്എക്‌സ് 125 സിബിഎസ് സ്‌കൂട്ടറിന് 78,750 രൂപയാണ് മുംബൈ എക്‌സ് ഷോറൂം വില. ഇതോടെ ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന വെസ്പ മോഡലാണ് ഇസഡ്എക്‌സ് 125.

2018 ഡിസംബറില്‍ മിക്ക വെസ്പ സ്‌കൂട്ടറുകളുടെയും എബിഎസ്/സിബിഎസ് പതിപ്പുകള്‍ പിയാജിയോ പുറത്തിറക്കിയിരുന്നു. എന്നാല്‍ അന്ന് വെസ്പ എല്‍എക്‌സ് 125 സ്‌കൂട്ടറില്‍ സുരക്ഷാ ഫീച്ചര്‍ നല്‍കിയില്ല. വെസ്പ എല്‍എക്‌സ് 125 സ്‌കൂട്ടറിന്റെ രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്ക് ആയിരുന്നെങ്കില്‍ ഇസഡ്എക്‌സ് 125 സ്‌കൂട്ടറിന് മുന്നില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കിയിരിക്കുന്നു. മറ്റ് മാറ്റങ്ങളില്ല. സിംഗിള്‍ സൈഡ് ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറും ഹൈഡ്രോളിക് മോണോഷോക്കുമാണ് ഇപ്പോഴും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കുന്നത്.

125 സിസി, കാര്‍ബുറേറ്റഡ്, 3 വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ വെസ്പ ഇസഡ്എക്‌സ് 125 സ്‌കൂട്ടറിന് കരുത്തേകും. ഈ മോട്ടോര്‍ 7,250 ആര്‍പിഎമ്മില്‍ 9.6 എച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 9.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സുസുകി ആക്‌സസ് 125, സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ഹോണ്ട ഗ്രാസിയ, ഹോണ്ട ആക്റ്റിവ 125, ടിവിഎസ് എന്‍ടോര്‍ക്ക് 125 എന്നീ സിബിഎസ് ലഭിച്ച 125 സിസി സ്‌കൂട്ടറുകളാണ് എതിരാളികള്‍.

Comments

comments

Categories: Auto
Tags: Vespa ZX 125