ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതില്‍ മുന്‍പില്‍ ചെറു നഗരങ്ങള്‍

ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതില്‍ മുന്‍പില്‍ ചെറു നഗരങ്ങള്‍

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതില്‍ രാജ്യത്തെ വന്‍ നഗരങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് രണ്ടാംനിര നഗരങ്ങളാണെന്ന് ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോയുടെ ഹ്രസ്വകാല വാര്‍ഷിക റിപ്പോര്‍ട്ട്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിലെ ശരാശരി ഇടപാട് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഊട്ടിയാണ്. തുടര്‍ച്ചയായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ കൂടുതലുള്ളത് മണിപ്പാലിലാണ്. രാത്രി വൈകി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതില്‍ മെട്രോ നഗരമായ മുംബൈയേക്കാള്‍ മുന്നില്‍ ഇന്‍ഡോറാണ്.
ഗുര്‍ഗോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊമാറ്റോ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൂന്നിരട്ടി വളര്‍ച്ചയാണ് വരുമാനത്തില്‍ നേടിയത്. 206 മില്യണ്‍ ഡോളറിലേക്ക് വരുമാനമെത്തി. ആഗോള തലത്തില്‍ തന്നെ കൂടുതല്‍ പേര്‍ തങ്ങളുടെ പ്ലാറ്റ് ഫോമിലേക്കെത്തുന്നുണ്ടെന്നും വരുന്ന വര്‍ഷങ്ങളില്‍ ലാഭത്തിലേക്കെത്താന്‍ സാധിക്കുമെന്നുമാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. 294 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്.
ഇപ്പോള്‍ ഒരു ഡെലിവറിക്ക് 25 രൂപ എന്ന കണക്കിലാണ് നഷ്ടം കണക്കാക്കുന്നത്. 2018 മാര്‍ച്ചിലെ കണക്ക് പ്രകാരം അത് ഒരു ഡെലിവറിക്ക് 48 രൂപയായിരുന്നു സൊമാറ്റോ സ്ഥാപകനും സിഇഒയും ആ ദീപിന്ദര്‍ ഗോയല്‍ പറയുന്നു.

Comments

comments

Categories: FK News
Tags: Zomato