മുഹമ്മദ് നഷീദ് ഗംഭീര വിജയത്തിലേക്ക്

മുഹമ്മദ് നഷീദ് ഗംഭീര വിജയത്തിലേക്ക്

മാല്‍ദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു

മാലി: മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) വന്‍ വിജയത്തിലേക്കെന്ന് സൂചന. 87 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ എംഡിപി മൂന്നി

ല്‍ രണ്ട് ഭൂരിപക്ഷം; ഏകദേശം 50 സീറ്റുകള്‍ നേടുമെന്നാണ് ശനിയാഴ്ച്ച നടന്ന വോട്ടെടുപ്പിന്റെ പ്രാഥമിക ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 44 സീറ്റാണ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കേവല ഭൂരിപക്ഷം. രാജ്യത്ത് തിരിച്ചെത്തി അഞ്ചു മാസങ്ങള്‍ക്കുള്ളിലാണ് അധികാരക്കസേരയിലേക്കുള്ള മുഹമ്മദ് നഷീദിന്റെ നാടകീയമായ തിരിച്ചുവരവ്.

പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലിദ്വീപ് (പിപിഎം) നേതാവായ അബ്ദുള്ള യാമീന്‍ അധികാരത്തിലിരുന്ന സമയത്ത് തീവ്രവാദ കുറ്റം ചുമത്തി 13 വര്‍ഷം തടവിലാക്കപ്പെട്ട മുഹമ്മദ് നഷീദ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എംഡിപിക്കുവേണ്ടി മല്‍സരിച്ച മുന്‍ ഡെപ്യൂട്ടി പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് അപ്രിതീഷിത വിജയം നേടിയതിനെ തുടര്‍ന്നാണ് മോചിതനായത്. യാമീന്‍, നഷീദിനെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. മാലിദ്വീപില്‍ ജനാധിപത്യരീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു മുഹമ്മദ് നഷീദ്. അബ്ദുള്ള യമീന്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ല. പൊതു ഉടമസ്ഥതയിലുള്ള വിനോദസഞ്ചാര ദ്വീപുകള്‍ അനധികൃതമായി ലീസിന് നല്‍കിയ അഴിമതി കേസില്‍ നിയമനടപടികള്‍ നേരിടുകയാണ് അദ്ദേഹം. ചൈനാ പക്ഷപാതിയായ യാമീന്‍ കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. ഇന്ത്യയെയും മാലിദ്വീപിനെയും ചരിത്രത്തിലെ അകല്‍ച്ചയിലേക്ക് ഇത് നയിച്ചിരുന്നു. സോലിഹിന് പിന്നാലെ അടുപ്പക്കാരനായ നഷീദിന്റെയും വിജയം ഇന്ത്യയെ സംബന്ധിച്ച് ഏറെ സ്വാഗതാര്‍ഹമാണ്.

Categories: FK News, Slider

Related Articles