കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്ക് ക്ഷണം

കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്ക് ക്ഷണം

തിരുവനന്തപുരം: ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന കിഫ്ബി മസാല ബോണ്ടിന്റെ വിപണനോദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. അടുത്ത മാസം 17 നാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്നത്. കേന്ദ്ര ധനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവര്‍ ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ ഇത്തരം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് ക്ഷണം ലഭിക്കുന്നത്. ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കുന്നതിന് പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും.

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ ബോണ്ടുകളിറക്കി ധനസമാഹരണം നടത്തുന്നതിനെയാണ് മസാല ബോണ്ടുകള്‍ എന്നു പറയുന്നത്. 2016 ലാണ് ആര്‍ബിഐ ഇത്തരത്തിലുള്ള നിക്ഷേപ സമാഹരണത്തിന് അനുമതി നല്‍കിയത്. മസാല ബോണ്ട് വഴി ധനസമാഹരണം നടത്തുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ലണ്ടന് പുറമെ സിംഗപ്പൂര്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലും കിഫ്ബി ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: FK News