സെലെറിയോ, സെലെറിയോ എക്‌സ് പരിഷ്‌കരിച്ചു

സെലെറിയോ, സെലെറിയോ എക്‌സ് പരിഷ്‌കരിച്ചു

കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കി വിപണിയിലെത്തിച്ചു

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ ബജറ്റ് ഹാച്ച്ബാക്കുകളായ സെലെറിയോ, സെലെറിയോ എക്‌സ് പരിഷ്‌കരിച്ചു. കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയാണ് രണ്ട് മോഡലുകളും ഇപ്പോള്‍ വിപണിയിലെത്തിച്ചത്. ജൂലൈയില്‍ പ്രാബല്യത്തിലാകുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാണ് കാറുകള്‍ പരിഷ്‌കരിച്ചത്.

4.31 ലക്ഷം രൂപ (ബേസ് എല്‍എക്‌സ്‌ഐ വേരിയന്റ്) മുതല്‍ 5.48 ലക്ഷം രൂപ (ടോപ് ഇസഡ്എക്‌സ്‌ഐ (ഒ) എഎംടി വേരിയന്റ്) വരെയാണ് പരിഷ്‌കരിച്ച സെലെറിയോയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. സെലെറിയോ എക്‌സ് മോഡലിന് 4.80 ലക്ഷം മുതല്‍ 5.57 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി) സഹിതം എബിഎസ്, സ്പീഡ് അലര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ & കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഇപ്പോള്‍ സെലെറിയോയിലും അതിന്റെ ക്രോസ്ഓവര്‍ സ്റ്റൈല്‍ പതിപ്പിലും സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. നേരത്തെ ഡ്രൈവര്‍ എയര്‍ബാഗ് സ്റ്റാന്‍ഡേഡായി മാത്രം നല്‍കിയാണ് രണ്ട് കാറുകളും പുറത്തിറക്കിയിരുന്നത്.

ഹാച്ച്ബാക്കുകളില്‍ മറ്റ് മാറ്റങ്ങളില്ല. 68 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന നിലവിലെ അതേ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ രണ്ട് മോഡലുകളും തുടര്‍ന്നും ഉപയോഗിക്കും. അതേസമയം ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി കിറ്റിലും സെലെറിയോ ലഭിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. സിഎന്‍ജി പതിപ്പില്‍ മാന്വല്‍ മാത്രം.

Comments

comments

Categories: Auto
Tags: Celerio X