ചെറിയ ഡിസൈന്‍ മാറ്റങ്ങളോടെ 2019 സുസുകി ഇന്‍ട്രൂഡര്‍

ചെറിയ ഡിസൈന്‍ മാറ്റങ്ങളോടെ 2019 സുസുകി ഇന്‍ട്രൂഡര്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 1.08 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 2019 മോഡല്‍ സുസുകി ഇന്‍ട്രൂഡര്‍ ഇന്ത്യയില്‍ പുറത്തിറക്കി. 1.08 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ചെറിയ ചില ഡിസൈന്‍ മാറ്റങ്ങളോടെയാണ് പുതിയ സുസുകി ഇന്‍ട്രൂഡര്‍ വരുന്നത്. മാത്രമല്ല, മെറ്റാലിക് മാറ്റ് ടൈറ്റാനിയം സില്‍വര്‍ എന്ന പുതിയ കളര്‍ ഓപ്ഷന്‍ ക്രൂസറിന് നല്‍കിയിരിക്കുന്നു.

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആശ്വാസകരമായ റൈഡ് സമ്മാനിക്കുന്നതിനാണ് മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ സവിശേഷതകളില്‍ മാറ്റം വരുത്തിയതെന്ന് സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ അറിയിച്ചു. കുറേക്കൂടി ഭേദമാര്‍ന്ന ഗിയര്‍ ഷിഫ്റ്റ് ഡിസൈന്‍, മികച്ച എര്‍ഗണോമിക്‌സിനായി മെച്ചപ്പെടുത്തിയ ബ്രേക്ക് പെഡല്‍ എന്നിവ കൂടാതെ റൈഡര്‍ക്ക് മൊത്തത്തില്‍ യാത്രാസുഖം ലഭിക്കുന്നവിധം ചില ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നു.

എല്‍ഇഡി പൊസിഷന്‍ ലൈറ്റുകള്‍ സഹിതം പ്രൊജെക്റ്റര്‍ ഹെഡ്‌ലാംപുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയ്ല്‍ലാംപ്, കൂര്‍ത്ത ഇരട്ട എക്‌സോസ്റ്റ്, ബക്കറ്റ് സ്‌റ്റൈല്‍ സീറ്റ്, പിന്‍സീറ്റ് യാത്രക്കാരനായി ബാക്ക് റെസ്റ്റ് എന്നിവ സുസുകി ഇന്‍ട്രൂഡര്‍ ക്രൂസറില്‍ തുടരും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളുമായി കറുത്ത അലോയ് വീലുകളിലാണ് സുസുകി ഇന്‍ട്രൂഡര്‍ വരുന്നത്. സിംഗിള്‍ ചാനല്‍ എബിഎസ് സംവിധാനം നല്‍കിയിരിക്കുന്നു.

നിലവിലെ അതേ 154.9 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, 4 സ്‌ട്രോക്ക് എന്‍ജിന്‍ പുതിയ സുസുകി ഇന്‍ട്രൂഡറിന് കരുത്തേകും. ഈ മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 14 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്വിംഗ് ആം ടൈപ്പ് മോണോഷോക്ക് സസ്‌പെന്‍ഷനും നല്‍കി.

Comments

comments

Categories: Auto