പതിനഞ്ച് ലക്ഷം ട്രാക്റ്ററുകള്‍ നിര്‍മ്മിച്ച് സ്വരാജ്

പതിനഞ്ച് ലക്ഷം ട്രാക്റ്ററുകള്‍ നിര്‍മ്മിച്ച് സ്വരാജ്

സ്വരാജ് 735എഫ്ഇ എന്ന മോഡലാണ് പതിനഞ്ച് ലക്ഷമെന്ന എണ്ണം തികച്ച ട്രാക്റ്ററായി പുറത്തെത്തിയത്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പതിനഞ്ച് ലക്ഷം ട്രാക്റ്ററുകള്‍ നിര്‍മ്മിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കീഴിലെ സ്വരാജ് ട്രാക്‌റ്റേഴ്‌സ് പ്രഖ്യാപിച്ചു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലധികമായി ഇന്ത്യയില്‍ ട്രാക്റ്ററുകള്‍ നിര്‍മ്മിച്ചുവരികയാണ് കമ്പനി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഭ്യന്തര ട്രാക്റ്റര്‍ വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡുകളിലൊന്നാണ് സ്വരാജ്.

ആദ്യ അഞ്ച് ലക്ഷം ട്രാക്റ്റര്‍ എന്ന നാഴികക്കല്ല് 2002 ലാണ് താണ്ടിയത്. പ്രവര്‍ത്തനം തുടങ്ങി 28 വര്‍ഷങ്ങള്‍ക്കുശേഷം. 2013 ല്‍ രണ്ടാമത്തെ അഞ്ച് ലക്ഷം ട്രാക്റ്ററുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. രണ്ടാമത്തെ അഞ്ച് ലക്ഷം ട്രാക്റ്ററുകള്‍ എന്ന നാഴികക്കല്ല് താണ്ടാന്‍ പതിനൊന്ന് വര്‍ഷമെടുത്തപ്പോള്‍ മൂന്നാമത്തെ അഞ്ച് ലക്ഷമെന്ന നേട്ടം കൈവരിക്കാന്‍ വേണ്ടിവന്നത് അഞ്ച് വര്‍ഷം മാത്രം.

സ്വരാജ് 735എഫ്ഇ എന്ന മോഡലാണ് പതിനഞ്ച് ലക്ഷമെന്ന എണ്ണം തികച്ച സ്വരാജ് ട്രാക്റ്ററായി പ്രൊഡക്ഷന്‍ ലൈനില്‍നിന്ന് പുറത്തെത്തിയത്. ഏറ്റവുമധികം വിറ്റുപോകുന്ന സ്വരാജ് മോഡലുകളിലൊന്നാണ് 735എഫ്ഇ. 15 എച്ച്പി മുതല്‍ 65 എച്ച്പി വരെ ശേഷിയുള്ള ട്രാക്റ്ററുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്. പഞ്ചാബിലാണ് മൂന്ന് നിര്‍മ്മാണശാലകളും പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Auto