100 അറബ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യുഎഇ ദീര്‍ഘകാല വിസ നല്‍കും

100 അറബ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യുഎഇ ദീര്‍ഘകാല വിസ നല്‍കും

തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകളില്‍ 20 ശതമാനവും യുഎഇയില്‍

ദുബായ്: നാലാം വ്യാവസായിക വിപ്ലവത്തിന് രൂപം നല്‍കുന്നതില്‍ വലിയ പങ്ക് വഹിച്ച 100 അറബ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദീര്‍ഘകാല വിസ നല്‍കാന്‍ യുഎഇ തീരുമാനം. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമായി നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അഞ്ച് വര്‍ഷത്തേക്കുള്ള ലഭിക്കുക.

യുഎഇ മന്ത്രിസഭ സെക്രട്ടറി ജനറലായ അബ്ദുള്ള ബിന്‍ തൗക്കും ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സിഇഒ ഖല്‍ഫാന്‍ ജുമ ബെല്‍ഹൂളുമാണ് ഭാവിയുടെ വാഗ്ദാനങ്ങളായ 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദീര്‍ഘകാല വിസ നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്.

ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കനുസരിച്ച് അറബ് മേഖലയിലെ ഏറ്റവും മികച്ച 100 സ്റ്റാര്‍ട്ടപ്പുകളില്‍ 20 ശതമാനവും യുഎഇയിലാണ്. ലോക സാമ്പത്തിക ഫോറവും ബഹ്‌റൈന്‍ സാമ്പത്തിക വികസന ബോര്‍ഡും ചേര്‍ന്നാണ് അറബ് മേഖലയിലെ ഏറ്റവും മികച്ച 100 സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തിയത്.

Comments

comments

Categories: Arabia
Tags: Uae Visa