സിബിഎസ് നല്‍കി ബജാജ് സിടി 100, ഡിസ്‌കവര്‍ 125 പരിഷ്‌കരിച്ചു

സിബിഎസ് നല്‍കി ബജാജ് സിടി 100, ഡിസ്‌കവര്‍ 125 പരിഷ്‌കരിച്ചു

ഡിസ്‌കവര്‍ 125 മോട്ടോര്‍സൈക്കിളിന്റെ ഡ്രം വേരിയന്റിന് 58,000 രൂപയും ഡിസ്‌ക് വേരിയന്റിന് 61,500 രൂപയുമാണ് വില

ന്യൂഡെല്‍ഹി : കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം നല്‍കി ബജാജ് സിടി 100, ബജാജ് ഡിസ്‌കവര്‍ 125 മോട്ടോര്‍സൈക്കിളുകള്‍ പരിഷ്‌കരിച്ചു. സിബിഎസ് നല്‍കിയതൊഴിച്ചാല്‍ രണ്ട് മോട്ടോര്‍സൈക്കിളുകളിലും മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

സ്‌പോക്ക്, അലോയ്, ഇലക്ട്രിക് സ്റ്റാര്‍ട്ട് സഹിതം അലോയ് എന്നീ മൂന്ന് വേരിയന്റുകളില്‍ ബജാജ് സിടി 100 ലഭിക്കും. സ്‌പോക്ക് വീല്‍ വേരിയന്റിന് 33,152 രൂപയും അലോയ് വീല്‍ വേരിയന്റിന് 35,936 രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് സഹിതം അലോയ് വീല്‍ വേരിയന്റിന് 41,587 രൂപയുമാണ് വില. ഡിസ്‌ക് ബ്രേക്ക്, ഡ്രം ബ്രേക്ക് എന്നീ രണ്ട് വേരിയന്റുകളില്‍ ബജാജ് ഡിസ്‌കവര്‍ 125 ലഭിക്കും. സിബിഎസ് ലഭിച്ച ഡ്രം വേരിയന്റിന് 58,000 രൂപയും ഡിസ്‌ക് വേരിയന്റിന് 61,500 രൂപയുമാണ് വില.

99.27 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബജാജ് സിടി 100 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 8.2 പിഎസ് കരുത്തും 4,500 ആര്‍പിഎമ്മില്‍ 8.05 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 124.6 സിസി, ഡിടിഎസ്-ഐ എന്‍ജിനാണ് ബജാജ് ഡിസ്‌കവര്‍ 125 ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 11 പിഎസ് കരുത്തും 10.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

Comments

comments

Categories: Arabia
Tags: Bajaj CT 100, cbs