ബുള്ളറ്റ് 350, 350 ഇഎസ് ബൈക്കുകളില്‍ എബിഎസ് നല്‍കി

ബുള്ളറ്റ് 350, 350 ഇഎസ് ബൈക്കുകളില്‍ എബിഎസ് നല്‍കി

ഡെല്‍ഹി എക്‌സ് ഷോറൂം വില യഥാക്രമം 1.21 ലക്ഷം രൂപ, 1.35 ലക്ഷം രൂപ

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇഎസ് ബൈക്കുകളില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നല്‍കി. സിംഗിള്‍ ചാനല്‍ എബിഎസ്സും റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷനും നല്‍കിയാണ് രണ്ട് മോഡലുകളും പരിഷ്‌കരിച്ചത്. എബിഎസ് ലഭിച്ച ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളിന് 1.21 ലക്ഷം രൂപയും എബിഎസ് ഫീച്ചറോടെ വരുന്ന ബുള്ളറ്റ് 350 ഇഎസ് മോഡലിന് 1.35 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളിന്റെ മുന്‍ ചക്രത്തില്‍ 2 പിസ്റ്റണ്‍ കാലിപര്‍ സഹിതം 280 എംഎം ഡിസ്‌ക്കും പിന്‍ ചക്രത്തില്‍ 153 എംഎം സിംഗിള്‍ ലീഡ് ഇന്റേണല്‍ എക്‌സ്പാന്‍ഡിംഗ് ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. അതേസമയം, ബുള്ളറ്റ് 350 ഇഎസ് മോട്ടോര്‍സൈക്കിളിന്റെ മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കിയെങ്കിലും സിംഗിള്‍ ചാനല്‍ എബിഎസ് മാത്രമാണ് ലഭിച്ചത്.

346 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് മോട്ടോറാണ് ഇരു ബൈക്കുകള്‍ക്കും കരുത്തേകുന്നത്. ഈ എന്‍ജിന്‍ 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഇന്ത്യയിലെ എല്ലാ ഇരുചക്ര വാഹനങ്ങളിലും എബിഎസ് അല്ലെങ്കില്‍ സിബിഎസ് ഇപ്പോള്‍ നിര്‍ബന്ധമാണ്. ഇതോടെ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ മുഴുവന്‍ മോട്ടോര്‍സൈക്കിളുകളിലും എബിഎസ് നല്‍കി.

Comments

comments

Categories: Auto
Tags: ABS, Bullet 350