ടിക് ടോക് നിരോധിക്കാന്‍ കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

ടിക് ടോക് നിരോധിക്കാന്‍ കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

ദുരുപയോഗം തടയാന്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ടിക്ക് ടോക്ക്

ചെന്നൈ: നിയമങ്ങളും ചട്ടങ്ങളും പാലിക്കുമെന്നും ആപ്പ് ദുരുപയോഗം ചെയ്യുന്നതിനെതിരേ നടപടി സ്വീകരിക്കാമെന്നും ടിക് ടോക് ഉറപ്പ് നല്‍കി. ടിക് ടോക് പ്ലാറ്റ്‌ഫോം അശ്ലീലം പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണു ടിക് ടോക് പ്രതികരണവുമായി രംഗത്തുവന്നത്.

‘ ടിക് ടോകില്‍ ഞങ്ങള്‍ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദേശങ്ങള്‍) നിയമങ്ങള്‍,2011 പൂര്‍ണമായും അനുസരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഉത്തരവിനായി കാത്തിരിക്കുകയാണ്. ഒരിക്കല്‍ ഉത്തരവ് ലഭിച്ചാല്‍, ഞങ്ങള്‍ ഈ വിഷയത്തിന്മേല്‍ അവലോകനം നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും’-ടിക് ടോക് പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചു.

ടിക് ടോകില്‍ സുരക്ഷിതവും പോസിറ്റീവുമായ കാര്യങ്ങള്‍ നിലനിര്‍ത്തുന്നതിനാണു ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ദുരുപയോഗത്തില്‍നിന്നും ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ക്കു സാധിക്കും. അവരുടെ സ്വകാര്യത, ഡിജിറ്റല്‍ ക്ഷേമം എന്നിവ സംരക്ഷിക്കുവാനും ഞങ്ങള്‍ക്കു സാധിക്കും. നിയമനിര്‍വഹണ ഏജന്‍സികളുമായി കൂടുതല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ഒരു ചീഫ് നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും ടിക് ടോക് അറിയിച്ചു. ബുധനാഴ്ച ടിക് ടോകിനെതിരേയുള്ള ഒരു പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവേ, ടിക് ടോക് ഉപയോഗിക്കുന്ന കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ആപ്പ് ആണ് ടിക് ടോക്. ഇന്ത്യയില്‍ 240 ദശലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട് ഈ ആപ്പ്. കൗമാരപ്രായക്കാരും യുവാക്കളുമാണ് പ്രധാനമായും ഈ ആപ്പ് ഉപയോഗിക്കുന്നത്.

Comments

comments

Categories: FK News
Tags: Tiktok