ഇന്ത്യയിലെ ആദ്യ സോവി എക്‌സ്പീരിയന്‍സ് സോണ്‍ കൊച്ചിയില്‍

ഇന്ത്യയിലെ ആദ്യ സോവി എക്‌സ്പീരിയന്‍സ് സോണ്‍ കൊച്ചിയില്‍

ഇന്ത്യയിലെ ആദ്യ സോവി എക്‌സ്പീരിയന്‍സ് സോണ്‍ കൊച്ചിയില്‍ ആരംഭിച്ചു. ഫോര്‍റണ്‍ കംപ്യൂട്ടേഴ്‌സിന്റെ കീഴിലുള്ള ഗെയ്മിംഗ് കേന്ദ്രത്തിന്റെ ഭാഗമായിട്ടാണ് സോവി എക്‌സ്പീരിയന്‍സ് പ്രവര്‍ത്തിക്കുന്നത്. കൊച്ചിയിലെ ഗെയ്മിംഗ് പ്രേമികള്‍ക്ക് സോവി ഉത്പന്നങ്ങളിലൂടെ പുതിയ അനുഭവം നല്‍കുകയാണ് ലക്ഷ്യം. ബെന്‍ക്യൂ കോര്‍പ്പറേഷന്റെ കീഴില്‍ ഗെയ്മിംഗ് അനുബന്ധ ഉത്പന്നങ്ങള്‍ക്കായുള്ള ആഗോള ബ്രാന്‍ഡാണ് സോവി. സോവിയുടെ അത്യാധുനിക മോണിറ്ററുകളും ഗെയ്മിംഗ് ഗിയറുകളും എക്‌സ്പീരിയന്‍സ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 13 മുതല്‍ ഞായറാഴ്ച്ചകള്‍ ഒഴികെയുള്ള ദിവസങ്ങളിലെല്ലാം സോവി എക്‌സ്പീരിയന്‍സ് സോണ്‍ പ്രവര്‍ത്തിക്കും

Comments

comments

Categories: FK News
Tags: Zowie