പക്ഷികളെ സംരക്ഷിക്കുന്നില്ല; ഫ്രാന്‍സിനെതിരേ പരാതിയുമായി പക്ഷി സ്‌നേഹികള്‍

പക്ഷികളെ സംരക്ഷിക്കുന്നില്ല; ഫ്രാന്‍സിനെതിരേ പരാതിയുമായി പക്ഷി സ്‌നേഹികള്‍

പാരീസ്: പക്ഷികളെ വേട്ടയാടുന്ന, കെണി വച്ചു പിടിക്കുന്ന നിയമങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും, വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളെ സംരക്ഷിക്കാന്‍ ഫ്രാന്‍സ് നടപടിയെടുക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു പക്ഷി സ്‌നേഹികള്‍ യൂറോപ്യന്‍ യൂണിയനില്‍ ചൊവ്വാഴ്ച പരാതി നല്‍കി. ഫ്രഞ്ച് ലീഗ് ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‌സ് എന്ന സംഘടനയാണ് ഫ്രാന്‍സിനെതിരേ യൂറോപ്യന്‍ യൂണിയനില്‍ പരാതി നല്‍കിയത്. പക്ഷികളെ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങളുണ്ടായതായി പരാതി നല്‍കിയെങ്കിലും അവയ്‌ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഫ്രഞ്ച് ഭരണകൂടം തയാറാകുന്നില്ലെന്നു പരാതിയില്‍ ചൂണ്ടിക്കാണിച്ചു. മാത്രമല്ല, പക്ഷികളെ കെണി വച്ചു പിടിക്കാന്‍ പശ കൊണ്ടുള്ള വടികള്‍ (gluesticks) ഉപയോഗിക്കാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ അനുമതി നല്‍കിയതായും സംഘടന പറഞ്ഞു. ഗ്ലൂ സ്റ്റിക്ക് ഉപയോഗിക്കുന്നത് പരമ്പരാഗത രീതിയിലുള്ളതാണെന്ന കാരണം പറഞ്ഞാണു സ്റ്റേറ്റ് കൗണ്‍സില്‍ അനുമതി നല്‍കിയതെന്നും സംഘടന പറഞ്ഞു. പക്ഷികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനില്‍ ഡിറക്ടീവ് അഥവാ ആധികാരികമായ ഉത്തരവുണ്ട്. ഈ ഉത്തരവിന്റെ നാല്‍പതാം വാര്‍ഷികമായിരുന്നു ഏപ്രില്‍ രണ്ട്. പക്ഷേ ഉത്തരവില്‍ സൂചിപ്പിച്ച കാര്യങ്ങളൊന്നും ഫ്രാന്‍സ് പാലിക്കുന്നില്ലെന്നും സംഘടന നല്‍കിയ പരാതിയില്‍ പറഞ്ഞു.

Comments

comments

Categories: FK News

Related Articles