മൃഗങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് പേട്ട

മൃഗങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് പേട്ട

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ മൃഗങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി മൃഗസംരക്ഷ സംഘടനയായ പീപ്പിള്‍ ഫോര്‍ എഥിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പേട്ട) രംഗത്ത്. തിങ്കളാഴ്ചയാണ് ഈ നിര്‍ദേശവുമായി പേട്ട രംഗത്തെത്തിയത്. മാതൃക പെരുമാറ്റച്ചട്ടത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളോടു പേട്ട അഭ്യര്‍ഥിച്ചു. മൃഗങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ മൊബൈല്‍ ആപ്പ് വഴി അറിയിക്കണമെന്നും പൊതുജനങ്ങളോടു പേട്ട നിര്‍ദേശിച്ചിട്ടുണ്ട്. പ്രചാരണത്തിനു മൃഗങ്ങളെ ഉപയോഗിക്കരുതെന്നു നേരത്തേ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ ചിഹ്നമാണു മൃഗമെങ്കില്‍ പോലും പ്രചാരണത്തിനു മൃഗങ്ങളെ ഉപയോഗിക്കരുതെന്നാണു നിര്‍ദേശം. ഇലക്ഷന്‍ കമ്മീഷന്റെ ലഘു ഗ്രന്ഥത്തില്‍ (മാന്വല്‍) റോഡ് ഷോയ്‌ക്കോ, പ്രചാരണത്തിനോ മൃഗങ്ങളെ ഉപയോഗിക്കരുതെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ മാസം ഏപ്രില്‍ 11-നാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കന്‍ മൃഗ സംരക്ഷണ സംഘടനയാണു പീപ്പിള്‍ ഫോര്‍ എഥിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്.1980 മാര്‍ച്ചിലാണ് ഈ സംഘടന നിലവില്‍ വന്നത്. അമേരിക്കയിലെ വിര്‍ജീനിയ സംസ്ഥാനത്തിലെ നോര്‍ഫോക്ക് ആണ് ആസ്ഥാനം.

Comments

comments

Categories: FK News