‘പ്രതീക്ഷിക്കുന്നത് 21% സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക്’

‘പ്രതീക്ഷിക്കുന്നത് 21% സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക്’

രണ്ട് വര്‍ഷക്കാലം 21 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രകടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിഐസിഐ ഡയറക്റ്റ് ഡോട്ട് കോം റിസര്‍ച്ച് ഹെഡ് പങ്കജ് പാണ്ഡ്യെ. 2020-21 സാമ്പത്തിക വര്‍ഷത്തിലെ തങ്ങളുടെ നിഫ്റ്റി ലക്ഷ്യം 13,450 ആണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബാങ്കിംഗില്‍ നിന്നാണ് വരുമാനത്തിന്റെ വലിയ പങ്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ബാങ്കിംഗില്‍ 36 ശതമാനത്തിന്റെ സംയോജിജ വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍പ്പകാലം മുമ്പ് പണമൊഴുക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ മാത്രം വിദേശ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകരില്‍ നിന്ന് 32,000കോടിയോളം രൂപയുടെ വരവാണ് ഉണ്ടായിട്ടുള്ളത്. ആഗോള സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ ഈ നിക്ഷേപ ഒഴുക്ക് തുടരുമെന്നും പങ്കജ് പാണ്ഡ്യെ വിലയിരുത്തുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബാങ്കിംഗ് രംഗത്തെ വെല്ലുവിളികള്‍ നേരിടാനുള്ള ശ്രമത്തിലാണ് രാജ്യം. സുസ്ഥിരമായ ഒരു സര്‍ക്കാര്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഉണ്ടായാല്‍ രാജ്യത്തെ വിപണികളുടെ പ്രകടനം കുടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

Comments

comments

Categories: Business & Economy