പോളോ, അമിയോ, വെന്റോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ പുറത്തിറക്കി

പോളോ, അമിയോ, വെന്റോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ പുറത്തിറക്കി

നിലവിലെ അതേ വിലയില്‍ മൂന്ന് മോഡലുകളുടെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ ലഭിക്കും

ന്യൂഡെല്‍ഹി : പോളോ, അമിയോ, വെന്റോ എന്നീ ഫോക്‌സ്‌വാഗണ്‍ മോഡലുകളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ വിപണിയിലെത്തിച്ചു. മോടി കൂട്ടിയാണ് മൂന്ന് കാറുകളുടെയും സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം എന്‍ജിന്‍ ഓപ്ഷനുകളിലും സ്‌പെസിഫിക്കേഷനുകളിലും മാറ്റമില്ല. നിലവിലെ അതേ വിലയില്‍ മൂന്ന് മോഡലുകളുടെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ ലഭിക്കും.

ബോഡി ഗ്രാഫിക്‌സ്, ലെതററ്റ് സീറ്റ് കവറുകള്‍, റൂഫ് മൗണ്ടഡ് സ്‌പോയ്‌ലര്‍, 16 ഇഞ്ച് പോര്‍ട്ടാഗോ അലോയ് വീലുകള്‍ എന്നിവയോടെയാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷനുകള്‍ വരുന്നത്. കൂടാതെ, കറുപ്പ് നിറത്തിലുള്ള റൂഫ്, പുറം കണ്ണാടികള്‍, മുന്നിലെ ഫെന്‍ഡറുകളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബാഡ്ജ് എന്നിവയും കാണാം. പോളോ, വെന്റോ മോഡലുകളില്‍ ‘ഡീപ് ബ്ലാക്ക്’ കളര്‍ വീണ്ടും നല്‍കിയിരിക്കുന്നു. എന്നാല്‍ അമിയോയില്‍ നല്‍കിയില്ല.

മാരുതി സുസുകി സ്വിഫ്റ്റ്, ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10, ഫോഡ് ഫിഗോ എന്നിവയാണ് ഫോക്‌സ്‌വാഗണ്‍ പോളോയുടെ എതിരാളികള്‍. എന്നാല്‍ അമിയോ വെല്ലുവിളിക്കുന്നത് മാരുതി സുസുകി ഡിസയര്‍, ഹ്യുണ്ടായ് എക്‌സെന്റ്, ഫോഡ് ആസ്പയര്‍ എന്നീ മോഡലുകളെയാണ്. ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുകി സിയാസ്, ഹോണ്ട സിറ്റി, സ്‌കോഡ റാപ്പിഡ് കാറുകളോടാണ് വെന്റോ മല്‍സരിക്കുന്നത്.

വെന്റോയുടെയും പോളോയുടെയും പുതിയ പതിപ്പുകള്‍ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. വൈകാതെ പുറത്തിറക്കിയേക്കും. ചെറിയ മാറ്റങ്ങളോടെ ആയിരിക്കും 2019 മോഡല്‍ വെന്റോ വരുന്നത്. എംക്യുബി എ0 പ്ലാറ്റ്‌ഫോമിന്റെ ഇന്ത്യന്‍ വേര്‍ഷനില്‍ നിര്‍മ്മിക്കുന്ന വെന്റോ 2021 ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

Comments

comments

Categories: Auto