പൊണ്ണത്തടി പാന്‍ക്രിയാസ് കാന്‍സറുണ്ടാക്കും

പൊണ്ണത്തടി പാന്‍ക്രിയാസ് കാന്‍സറുണ്ടാക്കും

മധ്യവയസ്‌കരില്‍ സാധാരണ കാണപ്പെടുന്ന രോഗമാണ് ആഗ്നേയഗ്രന്ഥിയിലെ അര്‍ബുദം അഥവാ പാന്‍ക്രിയാറ്റിക് കാന്‍സര്‍. എന്നാല്‍, പ്രായം 50ല്‍ താഴെയാണെങ്കിലും ശരീരഭാരം കൂടുതലാണെങ്കിലും പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്നു പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെ നിലവില്‍ രോഗം മൂലം കണക്കക്കുന്ന മരണനിരക്കിനേക്കാള്‍ വളരെയേറെയായിരിക്കും യഥാര്‍ത്ഥത്തില്‍ ഉണ്ടാകുകയെന്ന് ഉറപ്പായിരിക്കുകയാണെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയിലെ ഗവേഷകനായ എറിക് ജെ. ജേക്കബ്‌സ് ചൂണ്ടിക്കാട്ടുന്നു. പാന്‍ക്രിയാറ്റിക് കാന്‍സര്‍ നിരക്കില്‍ 2000ത്തിന്റെ ആരംഭം മുതല്‍ സ്ഥിരമായി വര്‍ധന കണ്ടു വരുന്നുണ്ട്. പുകവലിശീലം ഇതിന്റെ ഒരുപ്രധാന കാരണമാകുന്നുവെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറയുന്നു.

നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വയലന്‍സ്, എപ്പിഡെമിയോളജി, എന്‍ഡ് റിസല്‍റ്റ്‌സ് വിവരശേഖരത്തില്‍ പറയുന്നത് പാന്‍ക്രിയാറ്റിക് കാന്‍സറാണ് ഏറ്റവും അപകടകാരിയായ അര്‍ബുദമെന്നാണ്. രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ അഞ്ചു വര്‍ഷം മാത്രമാണ് അതിജീവനം. ഈ നിരക്കാകട്ടെ 8.5 ശതമാനമാണ്. പാരമ്പര്യമായി കാന്‍സര്‍ ഇല്ലാത്ത 963,317 യുഎസ് പൗരന്മാരില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ശരീരഭാരം കൂടിയ 30- 80 പ്രായപരിധിയിലുള്ളവരില്‍ 8,354 പേര്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ മൂലം മരിച്ചതായി വ്യക്തമായി. അമിതവണ്ണമുള്ളവരില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ മൂലം മരണസാധ്യത കൂടുതലാണ്. എന്നാല്‍ ഇത് മുന്‍കാലത്തേക്കാള്‍ ഏറെ കൂടിയിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പാന്‍ക്രിയാറ്റിക് കാന്‍സറില്‍ നിന്നുള്ള മരണത്തെക്കുറിച്ചു മാത്രമാണ് പഠനം നടത്തിയിരുന്നതെങ്കിലും, രോഗം വിനാശകാരിയായി മറിയിരിക്കുന്നുവെന്ന് അവര്‍ ഗവേഷകര്‍ മനസിലാക്കി. ഇത് പുതിയതായി നിരവധി പേരില്‍ രോഗനിര്‍ണയം നടത്തിയതിനു സമാനമായ ഫലമാണ് ഉളവാക്കിയിരിക്കുന്നത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ നിരക്കില്‍ അടുത്തകാലത്തുണ്ടാകുന്ന വര്‍ധന അവസാനിപ്പിക്കണമെന്നും കുട്ടികളിലും യുവാക്കളിലും അമിതശരീരഭാരം വര്‍ദ്ധിക്കുന്നതു തടയാനുള്ള നടപടികള്‍ എടുക്കണമെന്നും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ശക്തമായി നിര്‍ദ്ദേശിക്കുന്നു.

Categories: Health
Tags: obesity, Pancreas