2019 മാരുതി സുസുകി ഈക്കോ അവതരിപ്പിച്ചു

2019 മാരുതി സുസുകി ഈക്കോ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 3.55 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 2019 മോഡല്‍ മാരുതി സുസുകി ഈക്കോ വിപണിയില്‍ അവതരിപ്പിച്ചു. 3.55 ലക്ഷം രൂപയാണ് മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്‍ഗാമിയേക്കാള്‍ 23,000 രൂപ കൂടുതല്‍. പുതിയ സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയാണ് മാരുതി സുസുകി ഈക്കോ പരിഷ്‌കരിച്ചത്.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍) സഹിതം എബിഎസ്, സ്പീഡ് അലര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ക്കും മുന്നിലെ യാത്രക്കാരനും സീറ്റ്‌ബെല്‍റ്റ് വാണിംഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയാണ് മാരുതി സുസുകി ഈക്കോയില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

2010 ലാണ് മാരുതി സുസുകി ഈക്കോ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ ലഭിക്കും. 5 സീറ്റ്, 7 സീറ്റ് ഓപ്ഷനുകളിലും മള്‍ട്ടി പര്‍പ്പസ് വാഹനം ലഭ്യമാണ്. കാര്‍ഗോ വേര്‍ഷനും ആംബുലന്‍സ് വേര്‍ഷനും ലഭിക്കും.

1.2 ലിറ്റര്‍ മോട്ടോറാണ് പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 73 പിഎസ് കരുത്തും 101 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 16.2 കിലോമീറ്ററാണ് ഇന്ധനക്ഷമത. സിഎന്‍ജി വേര്‍ഷനില്‍ ഒരു കിലോഗ്രാം സിഎന്‍ജി ഉപയോഗിച്ച് 21.8 കിലോമീറ്റര്‍ സഞ്ചരിക്കാം. മാരുതി സുസുകി ഈക്കോയുടെ ആകെ വില്‍പ്പനയില്‍ 17 ശതമാനം വിറ്റുപോകുന്നത് സിഎന്‍ജി വേര്‍ഷനാണ്. ഇന്ത്യയില്‍ ഇതുവരെ അഞ്ച് ലക്ഷത്തിലധികം യൂണിറ്റ് ഈക്കോ വിറ്റു.

Comments

comments

Categories: Auto