ബോംബാര്‍ഡിയര്‍ സി സീരീസ് വാങ്ങാനുള്ള കരാറില്‍ നിന്നും സൗദി ഗള്‍ഫ് പിന്മാറി 

ബോംബാര്‍ഡിയര്‍ സി സീരീസ് വാങ്ങാനുള്ള കരാറില്‍ നിന്നും സൗദി ഗള്‍ഫ് പിന്മാറി 

ദമാമില്‍ നിന്ന് ഒന്‍പത് ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സൗദി ഗള്‍ഫ് സര്‍വീസ് നടത്തുന്നത്

റിയാദ്: ബോംബാര്‍ഡിയര്‍ സി സീരീസ് എന്ന് അറിയപ്പെട്ടിരുന്ന 16 എയര്‍ബസ് എസ്ഇ എ220 വിമാനങ്ങള്‍ വാങ്ങാനുള്ള 1.46 ബില്യണ്‍ ഡോളറിന്റെ കരാര്‍ സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് റദ്ദാക്കി. ഇതിന് പകരം നവംബറില്‍ പ്രഖ്യാപിച്ച പത്ത് എയര്‍ബസ് എ320 നിയോ ജെറ്റുകള്‍ വാങ്ങാനാണ് കമ്പനിയുടെ തീരുമാനം.

2016-ല്‍ പ്രവര്‍ത്തനം തുടങ്ങിയ സൗദി ഗള്‍ഫ് ഇന്ന് ദമാമില്‍ നിന്ന് ഒന്‍പത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

അതേസമയം കരാര്‍ ചര്‍ച്ചകളെക്കുറിച്ച് ഒരിക്കലും അഭിപ്രായം പറയില്ലെന്ന് എയര്‍ബസ് വ്യക്തമാക്കി. സൗദി ഗള്‍ഫും വാര്‍ത്തയോട് പ്രതികരിക്കാന്‍ തയാറായില്ല.

2014-ല്‍ കനേഡിയന്‍ വിമാനത്തിന് സൗദി ഗള്‍ഫ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ സിസീരീസ് എ 320-യുമായി മത്സരത്തിലായിരുന്നു. എന്നാല്‍, വില്‍പനയില്‍ സമ്മര്‍ദം നേരിട്ടപ്പോള്‍, പ്രോഗ്രാം എയര്‍ബസിന് വിറ്റു.
പഴയ തലമുറ എ320 വിമാനങ്ങളാണ് ഇപ്പോള്‍ ഈ ഗള്‍ഫ് കമ്പനിയുടെ പക്കലുള്ളത്. പുതിയ ഡീല്‍ ഏകദേശം 1.11 ബില്ല്യണ്‍ ഡോളറിന്റേതാകുമെന്നാണ് സൂചന.

Categories: Arabia
Tags: Soudhi