നിരക്ക് വെട്ടിക്കുറയ്ക്കാന്‍ വീണ്ടും ആര്‍ബിഐ തയാറാകുമെന്ന് വിലയിരുത്തല്‍

നിരക്ക് വെട്ടിക്കുറയ്ക്കാന്‍ വീണ്ടും ആര്‍ബിഐ തയാറാകുമെന്ന് വിലയിരുത്തല്‍

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ധനനയ അവലോകന യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ കുറവു വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറായേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് സംഘടിപ്പിച്ച സര്‍വേയില്‍ പങ്കെടുത്ത 15 പേരും നിരക്ക് വെട്ടിക്കുറയ്ക്കുന്നതിനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിച്ചത്. മൂന്ന് ബാങ്ക് ട്രഷറര്‍മാരും 12 സാമ്പത്തിക വിദഗ്ധരുമാണ് സര്‍വെയില്‍ പങ്കെടുത്തത്.

25 അടിസ്ഥാന പോയ്ന്റുകളുടെ വെട്ടിക്കുറയ്ക്കല്‍ ഉണ്ടാകുമെന്നാണ് ഭൂരിഭാഗം പേരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ 50 അടിസ്ഥാന പോയ്ന്റുകളുടെ കുറവ് പ്രഖ്യാപിക്കാനുള്ള സാധ്യതയും ചിലര്‍ മുന്നോട്ടുവെക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഉയര്‍ന്ന കടമെടുപ്പ് പരിഗണിക്കുമ്പോള്‍ പണമൊഴുക്ക് സുഗമമായി തുടരുമെന്നും പണപ്പെരുപ്പം ഇപ്പോള്‍ വലിയ ആശങ്കയുണര്‍ത്തുന്നില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ വളര്‍ച്ചയില്‍ സംഭവിക്കുന്ന ഇടിവ് നിശ്ചയമായും കണക്കിലെടുക്കേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 7 ശതമാനമോ അതില്‍ താഴെയോ ആയിരിക്കും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ ഇന്ത്യയുടെ വളര്‍ച്ച എന്നാണ് കണക്കുകൂട്ടുന്നത്. തൊഴില്‍ സൃഷ്ടിയിലും ഇടിവുണ്ടായിട്ടുണ്ട്. അതിനാല്‍ വളര്‍ച്ച തന്നെയാകും ആര്‍ബിഐയുടെ പ്രഥമ പരിഗണന എന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: FK News
Tags: RBI