ചക്കപ്പഴത്തെ കുറിച്ച് ഗാര്‍ഡിയന്‍ പത്രത്തിലെഴുതിയ ലേഖനം വിവാദമായി

ചക്കപ്പഴത്തെ കുറിച്ച് ഗാര്‍ഡിയന്‍ പത്രത്തിലെഴുതിയ ലേഖനം വിവാദമായി

കൊച്ചി: കേരളത്തിന്റെയും ബംഗ്ലാദേശിന്റെയും ഔദ്യോഗിക കായ്ഫലമാണു ചക്ക. നിരവധി ഔഷധ ഗുണമുള്ള ഫലം കൂടിയാണു ചക്കപ്പഴം. കേരളത്തിലുടനീളം സുലഭമായി കാണുന്നതാണു ചക്ക. പക്ഷേ, കഴിഞ്ഞ ബുധനാഴ്ച ഗാര്‍ഡിയന്‍ എന്ന ബ്രിട്ടീഷ് പത്രത്തില്‍ സോ വില്യംസ് ചക്കയെ കുറിച്ചെഴുതിയ ലേഖനം വലിയ വിവാദത്തിനു കാരണമായി തീര്‍ന്നു. Jackfruit is a vegan sensation – could I make it taste delicious at home? എന്ന തലക്കെട്ടിലായിരുന്നു ലേഖനം.

കാഴ്ചയില്‍ വൃത്തികെട്ടതും പ്രത്യേക മണവും കൃഷി ചെയ്യാതെ തന്നെ മരത്തിലുണ്ടാകുന്ന കായ്ഫലമാണു ചക്കയെന്നാണു ലേഖനത്തിലെഴുതിയത്. ഇതേ തുടര്‍ന്ന് ലേഖനത്തെയും അത് എഴുതിയ ലേഖകനെയും വിമര്‍ശിച്ചു കൊണ്ടു സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തുവന്നു. ഇന്ത്യ ഉള്‍പ്പെടെ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലുള്ളവരാണ് ലേഖനത്തെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചത്. മാംസാഹാരത്തിനു ബദലെന്ന രീതിയില്‍ എങ്ങനെയാണു ചക്കപ്പഴം വീഗന്‍സിനു (സസ്യാഹാര പ്രിയര്‍)പ്രിയപ്പെട്ടതായതെന്നു ലേഖനം വിശദീകരിക്കുന്നുണ്ട്. ചക്കപ്പഴത്തെ ഇകഴ്ത്തി സംസാരിച്ച ലേഖികയ്ക്കു ചിലര്‍ മറുപടി കൊടുത്തതു ചക്ക കൊണ്ടു തയാറാക്കുന്ന വിഭവങ്ങളെ കുറിച്ചുള്ള സൂചന നല്‍കി കൊണ്ടാണ്. ചക്ക കൂട്ടാന്‍ മുതല്‍ ചക്ക ബിരിയാണി വരെ തയാറാക്കുന്നുണ്ടെന്നു മറുപടിയായി ചിലര്‍ കുറിച്ചു. ചക്ക കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലും പ്രിയപ്പെട്ട വിഭവമാണെന്നു ചിലര്‍ കുറിച്ചു.

Comments

comments

Categories: FK News
Tags: jackfruit