ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഞൊടിയിടയില്‍ മറുപടി നല്‍കാന്‍ ഒലീവിയ

ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഞൊടിയിടയില്‍ മറുപടി നല്‍കാന്‍ ഒലീവിയ

ദുബായിലെ ഡിജിറ്റല്‍ ബാങ്ക് ലിവ്. ഉപഭോക്തൃ സേവനത്തിനായി പുതിയ ചാറ്റ്‌ബോട്ട് സംവിധാനം ആരംഭിക്കുന്നു

ദുബായ്: എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ട്(പരസ്പര ആശയവിനിമയത്തിനായുള്ള സങ്കേതിക സംവിധാനം) പുറത്തിറക്കുന്നതിനായി എമിറേറ്റ്‌സ് എന്‍ബിഡിയുടെ ലൈഫ്‌സ്റ്റൈല്‍ ഡിജിറ്റല്‍ ബാങ്കായ ലിവും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കസിസ്റ്റോയും തമ്മില്‍ കൈകോര്‍ക്കുന്നു. ഒലീവിയ എന്ന പേരിലുള്ള ഈ ചാറ്റ്‌ബോട്ട് നിലവില്‍ വന്നാല്‍ ഉപഭോക്താക്കള്‍ക്ക് എക്കൗണ്ട് വിവരങ്ങളും തങ്ങളുടെ ചിലവുകളെ പറ്റിയുള്ള കണക്കുകളും ഒരു സുഹൃത്തില്‍ നിന്നെന്ന പോലെ ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു.

ബാങ്കുകള്‍ നല്‍കുന്ന വിവിധ സേവനങ്ങളെ കുറിച്ച് വളരെ വേഗത്തില്‍ ഉത്തരങ്ങള്‍ നല്‍കാനും വിവിധ സ്‌റ്റോറുകളിലും കടകളിലും ഹോട്ടലുകളിലും എത്ര പണം ചിലവഴിച്ചുവെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി സാമ്പത്തിക ഇടപാടുകള്‍ വളരെ എളുപ്പത്തിലും വിദഗ്ധമായും കൈകാര്യം ചെയ്യാനും ഉപഭോക്താക്കള്‍ക്ക് ഈ ചാറ്റ്‌ബോട്ട് വളരെ പ്രയോജനകരമാകുമെന്ന് ബാങ്ക് അവകാശപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് ലിവ്. ഉപഭോക്തൃ സേവന ഏജന്റുമായി സംസാരിക്കുന്നതിനുള്ള സൗകര്യവും ഒലീവിയയില്‍ ഉണ്ടാകും.

ആളുകള്‍ തമ്മിലുള്ള ആശയവിനിമയത്തെ ഉത്തേജിപ്പിക്കുന്ന എഐ സാങ്കേതിക വിദ്യയോടെയുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ആണ് ചാറ്റ്‌ബോട്ടുകള്‍. ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ അപ്പോള്‍ തന്നെ മറുപടി നല്‍കാന്‍ ഇത്തരം ചാറ്റ്‌ബോട്ടുകളിലൂടെ സാധിക്കും.

ഒലീവിയയെ കൂടുതല്‍ സജീവവും ജ്ഞാനസമ്പന്നവുമാക്കി മാറ്റുന്ന സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനായി ഇനിയും പണം ചെലവഴിക്കുമെന്ന് ലിവ് മേധാവിയായ ജയേഷ് പട്ടേല്‍ പറഞ്ഞു. കൂടുതല്‍ അറിവുകള്‍ സമ്പാദിച്ച് വളര്‍ന്ന് കൊണ്ടിരിക്കുന്നത് ഉപഭോക്താക്കളുമായി അടുപ്പത്തിലാക്കാനും വിശ്വാസം പിടിച്ചുപറ്റാനും ഒലീവിയയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്തൃ സേവന രംഗത്ത് ചാറ്റ്‌ബോട്ടുകള്‍ സര്‍വ്വ സാധാരണമായി കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ഉപഭോക്താക്കളുമായി നടത്തുന്ന ആശയവിനിമയത്തില്‍ 85 ശതമാനവും കൈകാര്യം ചെയ്യുന്നത് ചാറ്റ്‌ബോട്ടുകള്‍ ആയിരിക്കുമെന്ന് ഗവേഷണ കമ്പനിയായ ഗാര്‍ട്‌നെര്‍ പ്രവചിക്കുന്നു.

Comments

comments

Categories: Arabia
Tags: Olive

Related Articles