വിഷാദരോഗത്തിന് മറുമരുന്ന് മസ്തിഷ്‌ക ഉത്തേജനം

വിഷാദരോഗത്തിന് മറുമരുന്ന് മസ്തിഷ്‌ക ഉത്തേജനം

മസ്തിഷ്‌കത്തെ ഉത്തേജിപ്പിച്ച് കൊണ്ടുള്ള വിഷാദരോഗചികില്‍സയുടെ പ്രാധാന്യം

അമേരിക്കയില്‍ 17 ദശലക്ഷത്തിലധികം പേര്‍ അവരുടെ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ വിഷാദരോഗത്തിന് അടിമകളായിരുന്നു. ഇവരില്‍ ചിലര്‍ക്ക് സാധാരണ ചികില്‍സകള്‍ കൊണ്ട് ഫലമില്ലാത്ത അവസ്ഥയുമുണ്ടായിരുന്നു. അതായത്, ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളെ പോലും പ്രതിരോധിക്കുന്ന തരത്തില്‍ അവരിലെ രോഗം വളര്‍ന്നു കഴിഞ്ഞുവെന്നര്‍ത്ഥം. എന്നാല്‍, ചില സമീപകാല പഠനങ്ങള്‍ പ്രധാന വിഷാദരോഗത്തിന് ബദല്‍ ചികില്‍സാരീതികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്, ഉദാഹരണത്തിന് നോണ്‍ ഇന്‍വെസിവ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ടെക്‌നിക്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നടത്തിയ ഒരു പഠനത്തില്‍, ആന്റിബയോട്ടല്‍ കോര്‍ട്ടെക്‌സ് എന്ന മസ്തിഷ്‌കഭാഗത്തെ ഉദ്ദീപിപ്പിക്കുന്നതിനായി ചെറിയ വൈദ്യുത പ്രവാഹങ്ങള്‍ ഉപയോഗിക്കുന്നത്, പരമ്പരാഗത വിഷാദരോഗ ചികില്‍സ കൊണ്ട് പ്രയോജനം നേടാത്ത ആളുകളുടെ മാനസികാവസ്ഥയെ ഗണ്യമായി മെച്ചപ്പെടുത്തുന്നതായി തെളിഞ്ഞിരുന്നു. ട്രാന്‍സ്‌ക്രാനിയല്‍ ഓള്‍ട്ടര്‍നേറ്റിംഗ് കറന്റ് സ്റ്റിമുലേഷന്‍ (ടിഎസിഎസ്) എന്ന മസ്തിഷ്‌ക ഉത്തേജകപരിണാമത്തിന്റെ സമീപകാലപരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ 80 ശതമാനത്തോളം പേരില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ കുറഞ്ഞുവെന്ന് കണ്ടെത്തി. ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, സൈക്കോളജി ആന്റ് ന്യൂറോ സയന്‍സസ് മേധാവി ജൂലിയന്‍ മറ്റ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ ചില ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.

കൃത്യമായി പറഞ്ഞാല്‍, 113 ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം മറ്റ്‌സും സംഘവും പരിശോധിച്ചു. കടുത്ത വിഷാദരോഗമുണ്ടായിരുന്ന 48 വയസ്സുള്ള 6,750 പേരിലാണ് പരീക്ഷണം നടത്തിയത്. 18 തരം ചികില്‍സാരീതികളാണ് ഇവരില്‍ പ്രയോഗിച്ചത്. ചികില്‍സയുടെ പ്രതികരണം, ഫലപ്രാപ്തി എന്നിവയും എന്തെങ്കിലും കാരണവശാലുള്ള ചികില്‍സയുടെ റദ്ദാക്കലിലോ ചികില്‍സാരീതികളുടെ സ്വീകാര്യയിലോ ആണ് ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇലക്ട്രോ കണ്‍വല്‍സിവ് തെറാപ്പി (ഇസിടി), ട്രാന്‍സ്‌ക്രാണിയല്‍ മാഗ്നെറ്റിക് സ്റ്റിമുലേഷന്‍, തെറ്റാ ബഴ്‌സ്റ്റ് സ്റ്റിമുലേഷന്‍, മാഗ്‌നറ്റിക് സീഷര്‍ തെറാപ്പി, ട്രാന്‍സ്‌ക്രാണിയല്‍ ഡയറക്റ്റ് കറന്റ് സ്റ്റിമുലഷന്‍ എന്നിവയാണ് ചികില്‍സാരീതികള്‍.

ഈ ചികില്‍സാരീതികളില്‍ ആദ്യ പരീക്ഷണത്തിനായി നടത്തിയ ഗവേഷണത്തില്‍ വളരെ ഉയര്‍ന്ന ആവൃത്തിയിലുള്ള ട്രാന്‍സ്‌ക്രാണിയല്‍ മാഗ്നെറ്റിക് സ്റ്റിമുലേഷനും ട്രാന്‍സ്‌ക്രാണിയല്‍ ഡയറക്റ്റ് കറന്റ് സ്റ്റിമുലഷനുമായിരുന്നു. മറുവശത്ത്, ബ്രെയിന്‍ സ്റ്റിമുലേഷന്‍, മാഗ്നെറ്റിക് സീഷര്‍, ബൈലാറ്ററല്‍ തെറ്റ ബഴ്‌സ്റ്റ് സ്റ്റിമുലേഷന്‍ തുടങ്ങിയ പല സമീപകാല പരീക്ഷണങ്ങളും പരിഗണിച്ചിട്ടില്ല.

പരീക്ഷണങ്ങളില്‍ 34 ശതമാനം അപകടപരമല്ലെന്ന് കുറ്റ്‌സും കൂട്ടരും കരുതുന്നു. 17 ശതമാനം പരീക്ഷണങ്ങള്‍ തികച്ചും അപകടകരമാണെന്ന് അവര്‍ കരുതി. പുതിയ ചികിത്സാരീതികളില്‍, പരിശോധനകളുടെ അനിശ്ചിതത്വം കൂടുതല്‍ ഉയര്‍ന്നതാണ്. ഈ കണ്ടെത്തലുകള്‍ തലച്ചോറിന്റെ ഉദ്ദീപനപ്രക്രിയയില്‍ ഗവേഷണ മുന്‍ഗണനകളെന്തായിരിക്കണമെന്ന് ഉയര്‍ത്തിക്കാട്ടുന്നു. പുത്തന്‍ ചികില്‍സാരംഗവുമായി താരതമ്യപ്പെടുത്തുവാനായി കൂടുതല്‍ നന്നായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങള്‍, മാഗ്നെറ്റിക് സീഷര്‍ തെറാപ്പി എന്നിവയ്ക്ക് ചികില്‍സയെ കുറിച്ചുള്ള അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന നടത്തി.

ഇത്തരം ചികില്‍സ ചില സമയത്ത് ഫലപ്രദമാണെങ്കിലും, ഇതിന് ഒരു സുസ്ഥിര ഫലം കാണിക്കാനാകില്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. അതിനാലാണ് ഗവേഷകര്‍ ടിഎസിഎസ് പരീക്ഷിക്കാന്‍ ശ്രമിച്ചത്. മസ്തിഷ്‌കത്തില്‍ വൈദ്യുതിയുടെ ഒരു സ്ഥിര ഊര്‍ജ്ജം അയയ്ക്കുന്ന ടിഡിസിഎസ് ചികില്‍സയ്ക്കു പകരം വ്യക്തിയുടെ ആല്‍ഫാ ഓക്‌സിലേഷനുകളിലേക്കാണ് ടിഎസിഎസില്‍ വൈദ്യുതിതരംഗങ്ങള്‍ അയയ്ക്കുന്നത്. അവസാനമായി, ഗവേഷകര്‍ അതങ്ങളുടെ പഠന ഫലങ്ങള്‍ക്ക് ക്ലിനിക്കല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി ഇവര്‍ ഡോക്റ്റര്‍മാര്‍, രോഗികള്‍, ആരോഗ്യസേവന ദാതാക്കള്‍ തുടങ്ങിയവരെ ശസ്ത്രക്രിയാരഹിത ബ്രെയിന്‍ സ്റ്റിമുലേഷന്‍ ടെക്‌നിക്കുകളുമായി ബന്ധപ്പെടുത്തും.

Comments

comments

Categories: Health