പുതിയ ഫണ്ടിംഗിന്റെ ബലത്തില്‍ ബിഗ് ബാസ്‌ക്കറ്റ് യുനികോണ്‍ പദവിയിലേക്ക്

പുതിയ ഫണ്ടിംഗിന്റെ ബലത്തില്‍ ബിഗ് ബാസ്‌ക്കറ്റ് യുനികോണ്‍ പദവിയിലേക്ക്

ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ അഭിമാനാര്‍ഹമായ വിഭാഗമായ യൂനികോണ്‍ ക്ലബിലേക്ക് ബിഗ് ബാസ്‌ക്കറ്റും. 150 മില്യണ്‍ ഡോളറിന്റെ പുതിയ സമാഹരണത്തോടെയാണ് ഓണ്‍ലൈനിലൂടെ പലചരക്ക് വില്‍പ്പന നടത്തുന്ന ബിഗ് ബാസ്‌ക്കറ്റ് ഈ നേട്ടത്തിലേക്ക് എത്തിയത്. സീരീസ് എഫ് എന്നു പേരിട്ട നിക്ഷേപ സമാഹരണ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 2.3 ബില്യണ്‍ ഡോളറിന്റെ മൂല്യമാണ് കമ്പനിക്ക് കണക്കാക്കുന്നത്. നേരത്തേ കണക്കാക്കിയിരുന്ന 950 മില്യണ്‍ ഡോളര്‍ മൂല്യത്തിന്റെ ഇരട്ടിയിലധികം മൂല്യമാണ് ഇപ്പോഴുള്ളത്.

ബെംഗളൂരു ആസ്ഥാനമായ ബിഗ് ബാസ്‌ക്കറ്റ് നടത്തിയ ഫയലിംഗിന്റെ വിവരങ്ങള്‍ ബിസിനസ് ഇന്റലിജന്റ് പ്ലാറ്റ്‌ഫോമായ പേപ്പര്‍ വിസിയാണ് പുറത്തുവിട്ടത്. നിലവിലെ നിക്ഷേപകരായിട്ടുള്ള ചൈനീസ് ഇ-കൊമേഴ്‌സ് സ്ഥാപനം ആലിബാബ പുതിയ ഫണ്ടിംഗിലും മുഖ്യ പങ്കുവഹിച്ച്. സിയോള്‍ ആസ്ഥാനമായ ധനകാര്യ സേവന കമ്പനി മിറാഇ അസറ്റ്, യുകെ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനം സിഡിസി ഗ്രൂപ്പ് എന്നിവരും നിക്ഷേപം നടത്തിയിട്ടുണ്ട്.

മിറാഇ അസറ്റ് 60 മില്യണ്‍ ഡോളറും ആലിബാബ 50 മില്യണ്‍ ഡോളറും സിഡിസി 40 മില്യണ്‍ ഡോളറുമാണ് സീരീസ് എഫിലൂടെ ബിഗ് ബാസ്‌ക്കറ്റില്‍ നിക്ഷേപിച്ചത്. 1 ബില്യണ്‍ ഡോളറിനു മുകളില്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് യുനികോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.

Comments

comments

Categories: FK News