2018ല്‍ വാവെയുടെ ലാഭത്തില്‍ ഉണ്ടായത് 25 % വര്‍ധന

2018ല്‍ വാവെയുടെ ലാഭത്തില്‍ ഉണ്ടായത് 25 % വര്‍ധന

ചൈനീസ് ടെക്‌നോളജി വമ്പന്‍മാരായ വാവെയുടെ ലാഭം 2018ല്‍ 25 ശതമാനം വര്‍ധിച്ച് 8.8 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍ ടെലി കമ്മ്യൂണിക്കേഷന്‍ കാരിയറുകളുടെ ബിസിനസില്‍ ഇടിവാണ് ഉണ്ടായതെന്ന് കമ്പനി ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1.3 ശതമാനത്തിന്റെ ഇടിവാണ് ടെലികമ്മ്യൂണിക്കേഷന്‍ ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തിന്റെ വളര്‍ച്ചയില്‍ ഉണ്ടായത്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപമിറക്കിയതാണ് ഇതിന് പ്രധാന കാരണമായതെന്ന് കമ്പനി പറയുന്നു. എന്നാല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ കമ്പനിക്കെതിരേ നടക്കുന്ന പ്രചാരണങ്ങളും തിരിച്ചടി ഉണ്ടാക്കിയെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
മൊത്തം വില്‍പ്പന 19.5 ശതമാനം വര്‍ധനയോടെ 107 ബില്യണ്‍ ഡോളറില്‍ എത്തിയിട്ടുണ്ട്. ചൈന ചാര പ്രവര്‍ത്തനം നടത്തുന്നതിന് വാവെയ് ഉല്‍പ്പന്നങ്ങളെ ഉപയോഗിക്കുമെന്ന് ആരോപിച്ചാണ് യുഎസ് 5ജി സാങ്കേതിക വിദ്യയുടെ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയത്. 5ജി ഉപകരണ നിര്‍മാണത്തില്‍ ലോകത്തിലെ മുന്‍നിരക്കാരാകാനുള്ള കമ്പനിയുടെ ലക്ഷ്യത്തിന് ഇത് വിലങ്ങുതടിയായിട്ടുണ്ട്. യുകെയും വാവെയ്‌ക്കെതിരേ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തി. എന്നാല്‍ യൂറോപ്യന്‍ യൂണിയനും മറ്റ് പ്രമുഖ രാഷ്ട്രങ്ങളും ഇത്തരമൊരു വിലക്കിന് തയാറായിട്ടില്ല.

Comments

comments

Categories: Business & Economy
Tags: huawei

Related Articles