ടിവിഎസ് അപ്പാച്ചെ സീരീസില്‍ എബിഎസ് നല്‍കി

ടിവിഎസ് അപ്പാച്ചെ സീരീസില്‍ എബിഎസ് നല്‍കി

അപ്പാച്ചെ ആര്‍ടിആര്‍ 160, അപ്പാച്ചെ ആര്‍ടിആര്‍ 160 4വി, അപ്പാച്ചെ ആര്‍ടിആര്‍ 180 മോട്ടോര്‍സൈക്കിളുകള്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നല്‍കി ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160, അപ്പാച്ചെ ആര്‍ടിആര്‍ 160 4വി, അപ്പാച്ചെ ആര്‍ടിആര്‍ 180 മോട്ടോര്‍സൈക്കിളുകള്‍ പരിഷ്‌കരിച്ചു. പ്രത്യേക അല്‍ഗോരിതം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മോട്ടോ എബിഎസ്സാണ് നല്‍കിയതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു. റേസ് ട്രാക്കുകളിലെ സ്വന്തം അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് സൃഷ്ടിച്ചതാണ് സൂപ്പര്‍മോട്ടോ എബിഎസ്.

സൂപ്പര്‍മോട്ടോ എബിഎസ് നല്‍കിയതുകൂടാതെ, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 എബിഎസ് മോട്ടോര്‍സൈക്കിളില്‍ ഡയല്‍ ആര്‍ട്ട് സഹിതം പുതിയ ബാക്ക്‌ലിറ്റ് സ്പീഡോമീറ്റര്‍ നല്‍കി. പുതിയ സീറ്റുകളും പുതിയ ഹാന്‍ഡിബാര്‍ എന്‍ഡ് ഡാംപറുകളും സമ്മാനിച്ചു. ടിവിഎസ് റേസിംഗ് പ്രചോദിതമായ ഗ്രാഫിക്‌സും കാണാം. അതേസമയം, അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോട്ടോര്‍സൈക്കിളില്‍ റിയര്‍ വീല്‍ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷന്‍ സഹിതം ഡുവല്‍ ചാനല്‍ എബിഎസ് തുടരും.

പരിഷ്‌കരിച്ച മോട്ടോര്‍സൈക്കിളുകളുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില ഇപ്രകാരമാണ്

അപ്പാച്ചെ ആര്‍ടിആര്‍ 160 ഫ്രണ്ട് ഡിസ്‌ക് (ഡ്രം) എബിഎസ് 85,510 രൂപ

അപ്പാച്ചെ ആര്‍ടിആര്‍ 180 എബിഎസ് 90,978 രൂപ

അപ്പാച്ചെ ആര്‍ടിആര്‍ 160 4വി (ഡ്രം) എബിഎസ് 89,785 രൂപ

അപ്പാച്ചെ ആര്‍ടിആര്‍ 200 (കാര്‍ബ്) എബിഎസ് 1,11,280 രൂപ

Comments

comments

Categories: Auto