ടൂറിസം മേഖലയിലെ വനിതാ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പരിശീലന പദ്ധതികളുമായി സൗദി

ടൂറിസം മേഖലയിലെ വനിതാ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പരിശീലന പദ്ധതികളുമായി സൗദി

9,000ത്തില്‍ അധികം സ്ത്രീകള്‍ക്ക് പരിശീലന പരിപാടി നേട്ടമാകും

റിയാദ്: ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമായി സൗദി അറേബ്യ. പരിശീലന പദ്ധതികളിലൂടെ മേഖലയിലെ വനിത സാന്നിധ്യം വര്‍ധിപ്പിക്കാനാണ് മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നത്.

9,000ത്തില്‍ അധികം സ്ത്രീകള്‍ക്ക് പരിശീലന പരിപാടി നേട്ടമാകുമെന്ന് ദേശീയ ടൂറിസം മാനവ വിഭവശേഷി കേന്ദ്രം ഡയറക്റ്റര്‍ ജനറല്‍ നാസ്സര്‍ അല്‍-നഷ്മി പറഞ്ഞു.2020 ഓടെ 25,000 സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്. 1,400 വനിത ഗൈഡുകളും ഇതില്‍ പെടുന്നു.

8,108 ടൂറിസം ബിരുദധാരികളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. വരും വര്‍ഷങ്ങളില്‍ ഇവരുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധന വരുത്താനാണ് ആലോചിക്കുന്നത്. നിലവില്‍ സൗദി ടൂറിസം രംഗത്തെ വനിത പ്രാതിനിധ്യം 22 ശതമാനം മാത്രമാണ്. സൗദി പൗരന്മാര്‍ക്ക് പരിശീലനം നല്‍കി കഴിവുകള്‍ വികസിപ്പിച്ചെടുത്ത് തൊഴില്‍രംഗത്തെ തദ്ദേശീയവത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് നാസ്സര്‍ അല്‍ നഷ്മി പറഞ്ഞു.

Comments

comments

Categories: Arabia