വമ്പന്‍ ബിസിനസുകളും ദുബായ് ‘മരുഭൂമിയില്‍’ നടക്കും: ഷേഖ് മുഹമ്മദ്

വമ്പന്‍ ബിസിനസുകളും ദുബായ് ‘മരുഭൂമിയില്‍’ നടക്കും: ഷേഖ് മുഹമ്മദ്

വന്‍കിട ബിസിനുകളുടെ കേന്ദ്രമായി ദുബായ് മാറുകയാണെന്നതിന് തെളിവാണ് യുബര്‍-കരീം ലയനമെന്ന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂം.3.1 ബില്യണ്‍ ഡോളറിനാണ്് യുബര്‍ കരീമിനെ ഏറ്റെടുക്കുന്നത്. അറബ് മേഖലയിലെ തന്നെ ഏറ്റവും വലിയ ഇടപാടാണ് അത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ യുബറിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപ സ്ഥാപനമായിരിക്കും കരീം. അതേസമയം പശ്ചിമേഷ്യയില്‍ ഇരുകമ്പനികളും സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ബിസിനസ് ഹബ്ബായി മാറാനുള്ള ശേഷി ദുബായിക്കുണ്ടോ എന്ന ചിലരുടെ സംശയത്തിന് മറുപടിയാണ് ഈ ഇടപാടെന്ന് ഷേഖ് മുഹമ്മദ് പറഞ്ഞു.ടെക്‌നോളജി രംഗത്ത് ആഗോള തലത്തില്‍ നിര്‍ണ്ണായകസ്ഥാനം വഹിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നടത്തിയിരുന്നതായും ഷേഖ് മുഹമ്മദ് പറഞ്ഞു.

Comments

comments

Categories: Arabia
Tags: Big business