വിജയക്കുതിപ്പുമായി ഹൈലൈറ്റ് ബില്‍ഡേഴ്‌സ്

വിജയക്കുതിപ്പുമായി ഹൈലൈറ്റ് ബില്‍ഡേഴ്‌സ്

റിയല്‍ എസ്റ്റേറ്റ് രംഗത്ത് 16 വര്‍ഷത്തെ പാരമ്പര്യ പെരുമയും കേരളത്തിലാദ്യത്തെ ഷോപ്പിംഗ് മാള്‍ യാഥ്യാര്‍ത്ഥ്യമാക്കിയെന്ന ഖ്യാതിയുമാണ് ഹൈലൈറ്റ് ബില്‍ഡേഴ്‌സിനെ ഇന്നത്തെ ഉയര്‍ച്ചയിലെത്തിച്ചിരിക്കുന്നത്. സാമൂതിരിയുടെ കോഴിക്കോടന്‍ മണ്ണില്‍ വികസനത്തിന്റെ വിത്ത് പാകിക്കൊണ്ട് തുടക്കമിട്ട ഹൈലൈറ്റ് ഗ്രൂപ്പ് ഇന്ന് കേരളത്തിലെ തന്നെ മികച്ച റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. ആധുനികതയും ആഡംബരവും ഒത്തിണങ്ങിയ ഫ്ളാറ്റുകളും വില്ലകളും നിര്‍മിച്ചു കൊണ്ട് റിയല്‍ എസ്റ്റേറ്റ് രംഗത്ത് മുന്നേറുകയാണ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ പി സുലൈമാന്റെ നേതൃത്വത്തിലുള്ള ഹൈലൈറ്റ് ഗ്രൂപ്പ്.

ഹൈലൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ പി.സുലൈമാന്‍

നഗരജീവിതത്തിന്റെ സൗകര്യങ്ങളും ചിട്ടയോടു കൂടിയ അന്തരീക്ഷവും ആഗ്രഹിക്കുന്നവര്‍ക്ക് തെരെഞ്ഞെടുക്കാവുന്ന ഒന്നാണ് ഹൈലൈറ്റ് ബില്‍ഡേഴ്‌സിന്റെ റെസിഡന്‍ഷ്യല്‍ പ്രൊജക്റ്റുകള്‍. റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റുകള്‍ക്ക് പുറമേ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് ഹൈലൈറ്റ് ഷോപ്പിംഗ് മാള്‍, ഓഫീസുകള്‍ അടങ്ങുന്ന ബിസിനസ് പാര്‍ക്ക് എന്നിവ നിര്‍മിച്ച് മലബാറിന്റെ വികസനത്തിന് കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് ഹൈലൈറ്റ് ഗ്രൂപ്പ്. അപാര്‍ട്‌മെന്റുകള്‍, വില്ലകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങി ഉപഭോക്താക്കളുടെ ഏതാവശ്യവും ഇവര്‍ സാധ്യമാക്കുന്നു. ആര്‍ക്കിടെക്ചര്‍ മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റാന്‍ മലബാറില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കായി. ദക്ഷിണേന്ത്യയിലെമ്പാടുമായി രണ്ടായിരത്തിലധികം പ്രൊജക്റ്റുകളാണ് സ്ഥാപനം ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഹൈലൈറ്റ് ബില്‍ഡേഴ്‌സ്, ഹൈലൈറ്റ് പ്രൊജക്ട്‌സ്, ഹൈലൈറ്റ് കണ്‍സ്ട്രക്ഷന്‍സ്, ഹൈലൈറ്റ് ഇന്റീരിയേഴ്‌സ്, വൈറ്റ് സ്‌ക്കൂള്‍ ഇന്റര്‍നാഷണല്‍, ഐഡിയല്‍ പബ്ലിക് സ്‌ക്കൂള്‍, ഹഗ് എ മഗ് കഫേ എന്നിങ്ങനെ നിരവധി കമ്പനികള്‍ ഹൈലറ്റ് ഗ്രൂപ്പിനുണ്ട്.

ഹൈലൈറ്റ് എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ച

വളരെ ചെറുതായി ആരംഭിച്ച കോണ്‍ട്രാക്റ്റ് കമ്പനിയാണ് ഇന്ന് ഹൈലൈറ്റ് എന്ന മുന്‍നിര ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നത്. കേരളത്തില്‍ ആദ്യമായി റെഡിമിക്‌സ് കോണ്‍ക്രീറ്റ് ഉപയോഗിച്ചു കൊണ്ട് കെട്ടിട നിര്‍മാണ രംഗത്ത് നല്ലൊരു തുടക്കമിട്ടത് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ നാഴികകല്ലായിരുന്നു. ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് പാര്‍പ്പിടങ്ങള്‍ പണിത് കൈമാറിയതോടെ സ്ഥാപനത്തിന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിശ്വാസ്യത കൈവരിക്കാനായി. പിന്നീട് ഇതിലൂടെ ലഭിച്ച ബന്ധങ്ങളായിരുന്നു സ്ഥാപനത്തിന്റെ ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ട്. വിശ്വാസ്യത കൈമുതലാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി മറ്റ് കമ്പനികളെ അപേക്ഷിച്ച് ചുരുങ്ങിയ കാലം കൊണ്ട് ഹൈലൈറ്റിന് വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കാന്‍ കഴിഞ്ഞു.

റിയല്‍ എസ്റ്റേറ്റ് സെഗ്മെന്റില്‍ ശക്തമായ അടിത്തറ പാകുന്നതിനുള്ള പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. 2500 റെസിഡന്‍ഷ്യല്‍ അപ്പാര്‍ടുമെന്റുകള്‍ ഉള്‍പ്പെടുന്ന പുതിയ പ്രൊജക്ടിനായി കമ്പനി തയ്യാറെടുക്കുകയാണ്. സ്‌ക്കൂള്‍, ക്ലബ്, 3 സ്റ്റാര്‍, 5 സ്റ്റാര്‍ ഹോട്ടലുകള്‍, തിയറ്ററുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒന്നിച്ച് ചേര്‍ത്തു കൊണ്ടാണ് ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുക. ഇതോടെ ഇവിടെയെത്തുന്നവര്‍ക്ക് മറ്റൊരാവശ്യത്തിനും പുറത്തു പോകാതെ ജീവിതരീതി മികച്ചതാക്കാന്‍ കഴിയും

എന്നാല്‍ തുടക്കത്തില്‍ അത്ര എളുപ്പമായിരുന്നില്ല തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്ന് സുലൈമാന്‍ ഓര്‍ക്കുന്നു. ”റെഡിമിക്‌സ് കോണ്‍ക്രീറ്റ് ആരംഭിച്ചപ്പോള്‍ പല സ്ഥലങ്ങളില്‍ നിന്നായി എടുക്കേണ്ട ലൈസന്‍സ് സംബന്ധിച്ച് ധാരാളം പ്രതിസന്ധികള്‍ നേരിട്ടു. ഇത് കേരളത്തില്‍ പുതിയതായതിനാല്‍ ടാക്‌സ് അടക്കുന്നതിനും നിരവധി സംശയങ്ങളും ആശയക്കുഴപ്പങ്ങളും പരിഹരിക്കേണ്ടിയിരുന്നു. കേരളത്തില്‍ ആദ്യത്തെ ഷോപ്പിംഗ് മാളായ ഫോക്കസ് മാള്‍ ആരംഭിച്ചപ്പോള്‍ ഒന്നിലധികം ട്രാന്‍സ്‌ഫോമറുകളാവശ്യമായി വന്നു. അതിനായി അനുമതി ലഭിക്കുന്നതിന് നേരിട്ട കാലതാമസമായിരുന്നു മറ്റൊരു പ്രതിസന്ധി. പിന്നീട് ഒരു വര്‍ഷത്തോളം മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയായിരുന്നു പോംവഴി. റിസ്‌ക്കേറ്റെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോയെങ്കിലും അത് പൂര്‍ത്തിയായപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമായി ചെയ്യാനായെന്നതില്‍ വളരെ സന്തോഷം തോന്നി” സുലൈമാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

കോണ്‍സെപ്റ്റ് സെല്ലിംഗാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാര്‍ക്കറ്റിംഗ്. അതുകൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ വ്യക്തമായൊരു വിശ്വാസം നേടിയെടുക്കുന്നതും പ്രധാനമായിരുന്നു. ഭാവിയില്‍ നല്ലൊരു കെട്ടിടം പണിത് നല്‍കുമെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നത് പ്രധാനമായിരുന്നു. ചെറിയ കെട്ടിടങ്ങളും പാര്‍പ്പിടങ്ങളും നിര്‍മിച്ചു തുടങ്ങിയപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ച ഈ വിശ്വാസമാണ് പിന്നീട് വലിയ പ്രൊജക്റ്റുകളിലേക്ക് ഹൈലൈറ്റിനെ കൊണ്ടെത്തിച്ചത്. ഉപഭോക്താക്കളില്‍ നിന്ന് ഉപഭോക്താക്കളിലേക്ക് എന്ന രീതിയില്‍ ഈ വിശ്വാസ്യത പകര്‍ത്താനായതോടെ ഇരുപത് വര്‍ഷത്തോളമുള്ള പരിചയസമ്പന്നത ഹൈലൈറ്റിനെ ഇന്ന് കാണുന്ന വലിയ ബ്രാന്‍ഡ് എന്ന സ്വപ്‌നത്തിലേക്ക് എത്തിച്ചു.

കോഴിക്കോട് ജില്ലയില്‍ പണികഴിപ്പിച്ച ഹൈലൈറ്റ് സിറ്റി സുലൈമാന്റെ വലിയൊരു സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. ഹൈലൈറ്റ് ഷോപ്പിംഗ് മാള്‍, ബിസിനസ് പാര്‍ക്ക്, 600ല്‍ പരം അപാര്‍ട്‌മെന്റുകള്‍, തുടങ്ങി മറ്റനേകം സൗകര്യങ്ങള്‍ ഒരു കുടക്കീഴിലാക്കി കൊണ്ടാണ് 35 ലക്ഷത്തിലധികം സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ച് കിടക്കുന്ന ഹൈലൈറ്റ് സിറ്റി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. കേരളത്തില്‍ മറ്റെവിടെയും കാണാന്‍ കഴിയാത്ത തരത്തിലുള്ള വലിയൊരു പദ്ധതിയാണ് ഇതിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നത്.. കെട്ടിടനിര്‍മ്മാണത്തിലെ വൈവിധ്യവും ഡിസൈനിംഗ് മികവും ഹൈലൈറ്റ് സിറ്റിയെ വേറിട്ടതാക്കുന്നു. 1200 കാറുകള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യത്തോടെയാണ് ബിസിനസ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. കേരളത്തിലെ ഐടി സോണുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക്. ഇത് വഴി 2014 ല്‍ മികച്ച വാണിജ്യമേലയ്ക്ക് ലഭിക്കുന്ന ഐസിഐ അവാര്‍ഡിന് സുലൈമാന്‍ അര്‍ഹനായി.

പൂര്‍ണ്ണപിന്തുണയോടെ ഒപ്പം നില്‍ക്കുന്ന കുടുംബവും ജീവനക്കാരുമാണ് തന്റെ ഊര്‍ജമെന്ന് സുലൈമാന്‍ പറയുന്നു. 600 ലധികം ജീവനക്കാരും 7000 തൊഴിലാളികളുമാണ് കമ്പനിയുടെ മുതല്‍ക്കൂട്ട്. തന്റെ സ്വപ്നത്തെ സാക്ഷാത്കരിക്കുന്നത് കൂടെ നില്‍ക്കുന്ന ജീവനക്കാരാണ് തനിക്കുള്ളതെന്നും ഏറെ അഭിമാനത്തോടെ തന്നെ അദ്ദേഹം പറയുന്നു. അനുഭവസമ്പന്നരായ ആര്‍ക്കിടെക്ടുകളും എന്‍ജിനീയര്‍മാരും ഡിസൈനര്‍മാരുമെല്ലാം അടങ്ങുന്ന ഈ ടീം സുലൈമാന്റെ സ്വപ്‌നങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ചിറകു മുളപ്പിക്കുന്നു. കമ്പനിയുമായി മികച്ച വൈകാരിക ബന്ധം സൂക്ഷിക്കുന്ന ഇവരെല്ലാം തന്നെ വര്‍ഷങ്ങളായി കമ്പനിക്കൊപ്പം നില്‍ക്കുന്നവരാണെന്നതാണ് അദ്ദേഹത്തിന്റെ വിജയം.

പ്രതിന്ധിയില്‍ തളരാതെ..

റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രതിസന്ധിയുടെ കാലത്തും കൂടുതല്‍ പ്രൊജക്റ്റുകള്‍ ഏറ്റെടുത്ത് ചെയ്യാനായതാണ് സ്ഥാപനത്തിന്റെ വിജയമെന്ന് സുലൈമാന്‍ ഉറപ്പിച്ചു പറയുന്നു. 2009 ല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗം ഒട്ടേറെ വിലക്കുകള്‍ നേരിട്ട സമയത്താണ് ഹൈലൈറ്റ് സിറ്റി യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.പിന്നീട് ജിഎസ്ടി നടപ്പാക്കിയതോടെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വ്യക്തമായൊരു സിസ്റ്റം നിലവില്‍ വന്നു. ഇത് ഇന്‍ഡസ്ട്രിക്ക് ഗുണകരമായെന്ന് സുലൈമാന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നോട്ടുനിരോധനം റിയല്‍ എസ്റ്റേറ്റ് വിപണിയെ പിന്നോട്ടടിച്ചു. ഇതില്‍ നിന്നും കരകയറിയ വിപണി ഇനി ഉറ്റുനോക്കുന്നത് തെരഞ്ഞെടുപ്പിലേക്കാണ്.

സൗഹാര്‍ദ്ദപരം ഈ ഫ്ളാറ്റുകള്‍

കാലം മാറിയതോടെ ജീവിത സാഹചര്യങ്ങള്‍ക്കും മാറ്റം വന്നു. ജോലി സംബന്ധമായ തിരക്കുകള്‍ കൂടുകയും ആളുകള്‍ തമ്മിലുള്ള ബന്ധം കുറയുകയും ചെയ്തു. നാട്ടിന്‍പുറങ്ങളെ അപേക്ഷിച്ച് അപാര്‍ട്‌മെന്റുകളും ഫഌറ്റുകളുമാണ് കൂടുതല്‍ സൗഹാര്‍ദ്ദപരമെന്ന് സുലൈമാന്‍ പറയുന്നു. ഒരോ ഫഌറ്റുകളിലും ഒരേ വിഭാഗത്തിലുള്ള ആളുകളായിരിക്കും കൂടുതലുണ്ടാവുക. അതേ പോലെ തന്നെ ഒരേ സ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികളും ഉണ്ടായിരിക്കും. ഇത് കുടുംബങ്ങള്‍ തമ്മില്‍ ബന്ധങ്ങള്‍ വളരാന്‍ സഹായിക്കും. പലതരം വിശേഷ ദിവസങ്ങളും ഇന്ന് ഫഌറ്റിലാണ് ആഘോഷിക്കപ്പെടുന്നത്. മറിച്ച് നാട്ടിന്‍പുറങ്ങളില്‍ എല്ലാവരും സ്വന്തം വീട്ടിലും മതില്‍ക്കെട്ടിനകത്തും ഒതുങ്ങികൂടുകയാണ്. സമയപരിമിതി തന്നെ പ്രധാന കാരണം. വരും കാലങ്ങളില്‍ അപാര്‍ട്‌മെന്റ് സംസ്‌ക്കാരം വര്‍ധിക്കുന്നതോടെ ആളുകള്‍ പരസ്പരമുള്ള ബന്ധവും വളരുമെന്ന വസ്തുത ചൂണ്ടിക്കാട്ടുകയാണ് സുലൈമാന്‍.

പുതിയ പ്രൊജക്റ്റുകള്‍

റിയല്‍ എസ്റ്റേറ്റ് സെഗ്മെന്റില്‍ ശക്തമായ അടിത്തറ പാകുന്നതിനുള്ള പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. 2000 റെസിഡന്‍ഷ്യല്‍ അപ്പാര്‍ടുമെന്റുകള്‍ ഉള്‍പ്പെടുന്ന പുതിയ പ്രൊജക്ടിനായി കമ്പനി തയ്യാറെടുക്കുകയാണ്. സ്‌ക്കൂള്‍, ക്ലബ്, 3 സ്റ്റാര്‍ 5 സ്റ്റാര്‍ ഹോട്ടലുകള്‍, തിയറ്ററുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒന്നിച്ച് ചേര്‍ത്തു കൊണ്ടാണ് ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുക. ഇതോടെ ഇവിടെയെത്തുന്നവര്‍ക്ക് മറ്റൊരാവശ്യത്തിനും പുറത്തു പോകാതെ ജീവിതരീതി മികച്ചതാക്കാന്‍ കഴിയും. കേരളത്തിലെ മറ്റ് സിറ്റികളെ അപേക്ഷിച്ച് കോഴിക്കോട് സ്ഥലപരിമിതിയുണ്ട്. സ്ഥലമേറ്റെടുപ്പ് നടത്തുന്നതിന് കടമ്പകളേറെയെങ്കിലും കോഴിക്കോട് സാറ്റലൈറ്റ് സിറ്റി കൊണ്ടുവരികയെന്നതാണ് തന്റെ ആഗ്രഹമെന്ന് സുലൈമാന്‍ പറയുന്നു. കൂടാതെ അന്താരാഷ്ട്ര തലത്തില്‍ ഖ്യാതി നേടിയ ഐബി സ്‌ക്കൂള്‍ എന്ന ആശയവും ഹൈലൈറ്റ് കഴിഞ്ഞ രണ്ട് വര്‍ഷമായി വിജയകരമായി നടത്തിവരുന്നു. മറ്റ് രാജ്യങ്ങളില്‍ നടപ്പാക്കി കഴിഞ്ഞ ഈ പാഠ്യ പദ്ധതി കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് പുതിയൊരു അദ്ധ്യായമാകും.

1600 റസിഡന്‍സ് അപാര്‍ടുമെന്റുകളുള്ള മറ്റൊരു പ്രൊജക്റ്റ് കൂടി ആരംഭിക്കാന്‍ ഹൈലൈറ്റ് തയ്യാറെടുക്കുകയാണ്. ഓരോ അപാര്‍ട്‌മെന്റുകളിലേക്കും കാര്‍ ഓടിച്ചു എത്തുന്ന തരത്തിലാണ് നിര്‍മാണം നടത്തുകയെന്നതാണ് പ്രത്യേകത. ലോകത്ത് തന്നെ ആദ്യത്തെ ആശയമായിരിക്കും ഇതെന്നാണ് കരുതുത്. ഹൈലൈറ്റ് മാളിന്റെ ഭാഗമായി രണ്ട് പ്രൊജക്ടുകളെയും തമ്മില്‍ ബന്ധിപ്പിച്ചായിരിക്കും പണി പൂര്‍ത്തിയാക്കുക.

വരും വര്‍ഷങ്ങളില്‍ ഇപ്പോഴുള്ളതിന്റെ പത്തിരട്ടിയോളം വളരുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. അതിനായി കമ്പനിയിലേക്ക് കൂടുതല്‍ ജീവനക്കാരെ കൂട്ടിച്ചേര്‍ക്കുകയും മൊത്തം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു വരികയാണ്. പദ്ധതി പ്രകാരം കേരളത്തിലെ എണ്‍പതോളം വരുന്ന ടൗണുകളിലെല്ലാം ചെറിയ മോഡല്‍ മാളുകള്‍ നിര്‍മിക്കും. സ്വന്തം നഗരപരിധിയില്‍ തന്നെ ഏതാവശ്യവും നേടിയെടുക്കാനാവുമെന്നതാണ് ഇതിന്റെ ഗുണം. റീജിയണല്‍ മാള്‍ അഥവാ കമ്മ്യൂണിറ്റി സെന്റര്‍ എന്ന മാതൃകയിലായിരിക്കും നിര്‍മാണം.

സാമൂഹിക പ്രതിബദ്ധതയുടെ വേറിട്ട ആശയങ്ങള്‍

തങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സ്ഥാപനം സജീവമാണ്. എന്നാല്‍ ഇവയെല്ലാം എടുത്തു പറയത്തക്കതാണെന്ന് എംഡി പി സുലൈമാന്‍ കരുതുന്നില്ല. ഹ്യുമന്‍ കെയര്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന വഴിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ ഓരോ ഗ്രാമങ്ങളിലും മോഡല്‍ വില്ലേജ് എന്ന പേരില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. എല്ലാവര്‍ക്കും വീട്, സ്‌ക്കൂള്‍, ആശുപത്രി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കി ബംഗാളില്‍ ഒരു മാതൃകാ ഗ്രാമം തന്നെ സംഘടനയുടെ നേതൃത്വത്തില്‍ സൃഷ്ടിച്ചു കഴിഞ്ഞു.

വ്യത്യസ്തമായെന്തെങ്കിലും ചെയ്യുകയെന്നതാണ് സാമൂഹിക പ്രതിബദ്ധത എന്നാണ് സുലൈമാന്റെ പക്ഷം. ഇവിടെ കമ്പനി ജീവനക്കാരുള്‍പ്പെടെ എല്ലാവരും അവയവദാനത്തിന് സന്നദ്ധരാണ്. ജീവനക്കാര്‍ മുഴുവനായും അവയവദാനത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് കമ്പനിയാണ് ഹൈലൈറ്റ് ബില്‍ഡേഴ്‌സ്. ഇതിനായി നടത്തിയ ക്യാമ്പയിനിലൂടെ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് അവബോധം നല്‍കാനും കമ്പനിക്ക് കഴിഞ്ഞു. മാത്രമല്ല കമ്പനി ജീവനക്കാര്‍ക്കിടയില്‍ പുകവലി, മദ്യപാനം എന്നിവയ്ക്ക് നിരോധനം നടപ്പാക്കിയിട്ടുമുണ്ട്. നിരന്തരമായ മോട്ടിവേഷണല്‍ കഌസുകളിലൂടെയും കൗണ്‍സിലുംഗുകളിലൂടെയാണ് ഇത്തരമൊരു പദ്ധതി കമ്പനി നടപ്പാക്കിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് സാമൂഹിക പ്രതിബദ്ധതയെന്ന് കരുതുന്നില്ല, മറിച്ച് നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് അത്ര അനുകൂലമല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇന്ത്യയ്ക്ക് പുറമെ നിന്നുള്ള ഉപഭോക്താക്കളില്‍ പലരും ഇത് സൂചിപ്പിച്ചിട്ടുള്ളതായി സുലൈമാന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മറ്റെവിടെ പോയാലും ഇപ്പോഴുള്ള സംതൃപ്തിയും സന്തോഷവും ലഭിക്കുകയില്ലെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഈ സംതൃപ്തിയും ഊര്‍ജവുമാണ് നാളെ മറ്റൊരു പ്രൊജക്റ്റ് ചെയ്യാനാവുമെന്ന സ്വപ്‌നം കാണുവാന്‍ പ്രേരിപ്പിക്കുന്നത്. സ്വപ്‌നം കാണുകയെന്നതാണ് ബിസിനസിന് ആവശ്യമായ കാര്യം. സുലൈമാന് യുവാക്കളോട് പറയാനുള്ളതും അതു തന്നെയാണ്. ഭാവിയെക്കുറിച്ച് സ്വപ്‌നം കാണാതെ വിജയം കൈവരിക്കാനാകില്ല. പാഷനുണ്ടെങ്കില്‍ അത് കൈവരിക്കാനുമാകും.

Categories: FK Special, Slider