തെരഞ്ഞെടുപ്പ് ഫലം വിപണിക്ക് ആഘാതമാവില്ല: ക്രെഡിറ്റ് സ്യൂസ്

തെരഞ്ഞെടുപ്പ് ഫലം വിപണിക്ക് ആഘാതമാവില്ല: ക്രെഡിറ്റ് സ്യൂസ്

വിപണിയുടെ പ്രതികരണത്തിന് വിപരീതമായാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നീല്‍കണ്ഠ് മിശ്ര

ന്യൂഡെല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം എന്താണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ആഘാതം സൃഷ്ടിക്കില്ലെന്ന് സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂസ്. പ്രധാനപ്പെട്ട ഇന്ത്യന്‍ സൂചികകളായ സെന്‍സെക്‌സിലും നിഫ്റ്റി 50ലും കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പു ഫലങ്ങളും ചെറിയ ആഘാതം മാത്രമാണുണ്ടാക്കിയതെന്ന് കമ്പനിയുടെ ഏഷ്യാ പസഫിക്കിലെ ഇക്വിറ്റി സ്ട്രാറ്റജി സഹമേധാവിയായ നീല്‍കണ്ഠ് മിശ്ര പറഞ്ഞു.

‘ചില ചാഞ്ചാട്ടങ്ങളുണ്ടാകും. വിപണി എങ്ങനെ പ്രതികരിച്ചാലും അതിന് വിപരീതമായാവും ഈ ഘട്ടത്തില്‍ ഞാന്‍ പ്രവര്‍ത്തിക്കുക. ഭീതിയോടെ വിറ്റഴിക്കല്‍ നടന്നാല്‍ ഞാന്‍ ഓഹരികള്‍ വാങ്ങും. വന്‍ കുതിപ്പ് കണ്ടാല്‍ വിറ്റഴിക്കും,’ അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അഭിപ്രായ സര്‍വേകള്‍ മുന്‍കാലങ്ങളില്‍ കൃത്യമല്ലായിരുന്നെന്ന് മിശ്ര ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Business & Economy, Slider