ബഹ്‌റൈനില്‍ 5ജി സേവനം ജൂണ്‍ മാസത്തോടെ

ബഹ്‌റൈനില്‍ 5ജി സേവനം ജൂണ്‍ മാസത്തോടെ

ജൂണ്‍ മാസത്തോടെ വാണിജ്യതലത്തിലുള്ള 5ജി സേവനം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളുമായി ബഹ്‌റൈന്‍. രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി കമല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് അറിയിച്ചു. 5ജി നെറ്റ്‌വര്‍ക്ക് കൊണ്ടുവരുന്നതിനുള്ള എല്ലാ സാങ്കേതിക തടസ്സങ്ങളും പരിഹരിച്ചതായും ലൈസന്‍സ് നടപടിക്രമങ്ങള്‍,സ്‌പെക്ട്രം അനുവദിക്കല്‍ തുടങ്ങിയ നടപടികളില്‍ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി(ടിആര്‍എ) അടുത്ത മാസം പകുതിയോടെ അന്തിമതീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. 5ജി സേവനം ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന നെറ്റ്‌വര്‍ക്ക് സൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ മൊബീല്‍ ഓപ്പറേറ്റര്‍മാര്‍ ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം 5ജിയെ പിന്തുണയ്ക്കുന്ന ഹാന്‍ഡ്‌സെറ്റുകളും മറ്റ് ഉപകരണങ്ങളും രാജ്യത്ത് ഇതുവരെ ലഭ്യമായിട്ടില്ല. 2018 ജൂണില്‍ വാണിജ്യതലത്തിലുള്ള 5ജി നെറ്റ്‌വര്‍ക്കുകളുടെ പരീക്ഷണം ബഹ്‌റൈന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

Comments

comments

Categories: Arabia
Tags: 5G, Bahrain