ബജാജ് പ്ലാറ്റിന 100 കിക്ക് സ്റ്റാര്‍ട്ട് വേരിയന്റ് പുറത്തിറക്കി

ബജാജ് പ്ലാറ്റിന 100 കിക്ക് സ്റ്റാര്‍ട്ട് വേരിയന്റ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 40,500 രൂപ

ന്യൂഡെല്‍ഹി : ബജാജ് പ്ലാറ്റിന 100 മോട്ടോര്‍സൈക്കിളിന്റെ കിക്ക് സ്റ്റാര്‍ട്ട് വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) കൂടി നല്‍കിയിരിക്കുന്നു. 40,500 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിനേക്കാള്‍ ഏകദേശം 7000 രൂപ കുറവ്. പ്ലാറ്റിന നിരയിലെ പുതിയ ബേസ് വേരിയന്റാണ് കിക്ക് സ്റ്റാര്‍ട്ട് വേരിയന്റ്.

കിക്ക് സ്റ്റാര്‍ട്ട് ഫീച്ചര്‍ നല്‍കിയതൊഴിച്ചാല്‍ ബജാജ് പ്ലാറ്റിന 100 മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ‘കംഫര്‍ടെക്’ സാങ്കേതികവിദ്യ തുടരും. നീളമേറിയ മുന്‍-പിന്‍ സസ്‌പെന്‍ഷന്‍, റബ്ബര്‍ ഫൂട്ട് പെഗുകള്‍, ഡയറക്ഷണല്‍ ടയറുകള്‍, സ്പ്രിംഗ് സോഫ്റ്റ് സീറ്റ് എന്നിവ യാത്ര സുഖകരമാക്കും. ഈ വിഭാഗത്തിലെ മറ്റ് മോട്ടോര്‍സൈക്കിളുകളേക്കാള്‍ പ്ലാറ്റിനയില്‍ 20 ശതമാനം കുറവ് കുലുക്കം മാത്രമാണ് അനുഭവപ്പെടുന്നതെന്ന് ബജാജ് അവകാശപ്പെട്ടു.

നിലവിലെ അതേ 102 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഡിടിഎസ്-ഐ എന്‍ജിന്‍ കരുത്തേകും. ഈ മോട്ടോര്‍ 7.8 ബിഎച്ച്പി കരുത്തും 8.34 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 4 സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ടോപ് സ്പീഡ്. എല്‍ഇഡി ഡിആര്‍എല്‍ ഹെഡ്‌ലാംപ് സവിശേഷതയാണ്. തെക്കേ ഏഷ്യയില്‍ ബജാജ് ഓട്ടോയുടെ ബെസ്റ്റ് സെല്ലറാണ് പ്ലാറ്റിന മോട്ടോര്‍സൈക്കിളുകള്‍.

Comments

comments

Categories: Auto