ബ്രാമര്‍ ബയോയെ തെര്‍മോ ഫിഷര്‍ വാങ്ങി

ബ്രാമര്‍ ബയോയെ തെര്‍മോ ഫിഷര്‍ വാങ്ങി

ലോകത്തിലെ ഏറ്റവും വലിയ ബയോടെക്‌നോളജി കമ്പനിയായ തെര്‍മോ ഫിഷര്‍ സയന്റിഫിക്, ബ്രാമര്‍ ബയോയെ വാങ്ങി. 1.7 ബില്ല്യണ്‍ ഡോളര്‍ മുടക്കിയാണ് വാങ്ങുക. ജീന്‍, സെല്‍ തെറാപ്പി രംഗത്തെ യന്ത്രങ്ങളുടെ നിര്‍മ്മാതാക്കളായ ബ്രാമര്‍ ബയോ 2019 ല്‍ 250 മില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്നും തെര്‍മോ ഫിഷര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ് രംഗത്തെ ഏറ്റവും മികച്ച ചുവടുവെപ്പാണ് ഏറ്റെടുക്കലെന്ന് തെര്‍മോ ഫിഷര്‍ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ മാര്‍ക് എന്‍ കാസ്പര്‍ പറഞ്ഞു.

ഫാര്‍മ, ബയോ ടെക് മേഖലയില്‍ തെര്‍മോ ഫിഷറിന്റെ നേതൃത്വം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കും. ഏതാണ്ട് 600 തൊഴിലാളികളുള്ള ബ്രാമറിന്റെ സ്ഥാപകര്‍ ഓഹരികമ്പനി യായി കമ്പനിയായ അംപേഴ്‌സാന്റ് കാപിറ്റല്‍ പാര്‍ട്‌നേഴ്‌സാണ്. സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തോടെ ഇടപാട് പൂര്‍ത്തീകരിക്കുമെന്നാണ് തെര്‍മോ ഫിഷര്‍ പറയുന്നത്. ഈ വര്‍ഷം തെര്‍മോ ഫിഷര്‍ ഓഹരിവില 18 ശതമാനം ഉയര്‍ന്നു. ഇത് 105 ബില്ല്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് സഹായിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

24 ബില്ല്യന്‍ ഡോളര്‍ വരുമാനവും 70,000 ജീവനക്കാരുമുള്ള അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയാണ് തെര്‍മോ ഫിഷര്‍ സയന്റിഫിക് ഇന്‍കോര്‍പ്പറേഷന്‍. ലൈഫ് സയന്‍സസ് ഗവേഷണം ത്വരിതപ്പെടുത്തുക, മെഡിക്കല്‍ രംഗത്തെ സങ്കീര്‍ണ്ണമായ അപഗ്രഥന വെല്ലുവിളികള്‍ പരിഹരിക്കുക, രോഗനിര്‍ണയം മെച്ചപ്പെടുത്തുക, മരുന്നുവിതരണം , ലാബറട്ടറി ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവയാണു പ്രധാന സേവനങ്ങള്‍. തെര്‍മോ സയന്റിഫിക്, അപ്ലൈഡ് ബയോസിസ്റ്റംസ്, എമിറ്റ്ജറോണ്‍, ഫിഷര്‍ സയന്റിഫിക് ആന്‍ഡ് യൂണിറ്റി ലാബ് സര്‍വീസസ് എന്നിവയാണ് പ്രീമിയര്‍ ബ്രാന്‍ഡുകള്‍.

Comments

comments

Categories: Health