പിഎംഎവൈയില്‍ പൂര്‍ത്തിയായത് 39 % വീടുകള്‍

പിഎംഎവൈയില്‍ പൂര്‍ത്തിയായത് 39 % വീടുകള്‍

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അനുവദിച്ച 79 ലക്ഷം വീടുകളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിട്ടുള്ളത് 39 ശതമാനം വീടുകളുടേതാണെന്ന് അനാറോക്ക് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലുള്ള ഭവനങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച് നല്‍കുന്ന പദ്ധതിയുടെ പുരോഗതി വളരെ മന്ദഗതിയിലാണെന്നും ഭവന നഗരകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ദരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
രേഖകളില്‍ അംഗീകാരം നല്‍കുകയും എന്നാല്‍ പ്രവര്‍ത്തനം മുന്നോട്ടുപോകാതിരിക്കുകയും ചെയ്യുന്ന ഭവനങ്ങളുടെ എണ്ണം അവഗണിക്കാവുന്നതല്ലെന്നും യഥാര്‍ത്ഥത്തില്‍ ഭവനങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ വേണ്ടത്ര പരിശ്രമം ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ പ്രധാനപ്പെട്ട 7 നഗരങ്ങളില്‍ പുതിയ വീടുകളുടെ വിതരണം അഞ്ചുവര്‍ഷത്തിനിടെ 64 ശതമാനം താഴ്ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ഈ നഗരങ്ങളിലെ മൊത്തം പുതിയ ഭവന യൂണിറ്റുകളുടെ വിതരണം 5.45 ലക്ഷം ആയിരുന്നെങ്കില്‍ 2018ല്‍ അത് 1.98ലേക്ക് എത്തി. ഭവന വില്‍പ്പനയിലും 28 ശതമാനം ഇടിവ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ 3.43 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന സാധ്യമായിടത്ത് കഴിഞ്ഞ വര്‍ഷം നടന്നത് 2.48 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന മാത്രമാണ്.

Comments

comments

Categories: FK News
Tags: PMAY