ഗൂഢോദ്ദേശങ്ങളില്ലെന്ന് എല്‍&ടി ചെയര്‍മാന്‍

ഗൂഢോദ്ദേശങ്ങളില്ലെന്ന് എല്‍&ടി ചെയര്‍മാന്‍

മുംബൈ: മൈന്‍ഡ്ട്രീ ഓഹരികളേറ്റെടുക്കാനുള്ള ഒരു ഗൂഢശ്രമവും ലാര്‍സന്‍ & ടൂബ്രോ (എല്‍&ടി) നടത്തുന്നില്ലെന്ന് ചെയര്‍മാന്‍ എ എം നായിക്. ഇത് പക്കപോക്കുന്നതിനായുള്ള ഒരു ഏറ്റെടുക്കല്‍ പദ്ധതിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടപാടിന് താല്‍പ്പര്യമറിയിച്ച് മൈന്‍ഡ്ട്രീയുടെ ഓഹരിയുടമകളാണ് ആദ്യം എല്‍&ടിയെ സമീപിച്ചത്, പിന്നെ അത് എങ്ങനെ ശത്രുതാപരമായ നീക്കമാകുമെന്ന് അദ്ദേഹം ആരാഞ്ഞു. മൈന്‍ഡ്ട്രീ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുക്കാനുള്ള എല്‍&ടി നീക്കത്തിനെതിരെ സഹസ്ഥാപകനായ സുബ്രതോ ബാഗ്ച്ചി അടക്കമുള്ളവര്‍ നടത്തിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓഹരി കൈമാറ്റം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായി മൈന്‍ഡ്ട്രീയുടെ സ്ഥാപകരുമായി ചര്‍ച്ച നടത്താന്‍ എല്‍&ടി തയാറാണെന്നും എ എം നായിക് വ്യക്തമാക്കി.

മൈന്‍ഡ്ട്രീയുടെ പ്രധാന നിക്ഷേപകനായ വി ജെ സിദ്ധാര്‍ത്ഥയില്‍ നിന്ന് 20.3 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നതിന് കരാര്‍ ഒപ്പുവെച്ച എല്‍&ടി, ഓപ്പണ്‍ ഓഫറിലൂടെയും വിപണിയില്‍ നിന്നുമായി ഓഹരി വിഹിതം 66.3 ശതമാനമാക്കാനാണ് പദ്ധതിയിടുന്നത്. എന്നാല്‍ ഇതില്‍ താല്‍പ്പര്യമില്ലാത്ത മൈന്‍ഡട്രീയുടെ സ്ഥാപകരും നിക്ഷേപകരും ഈ നീക്കത്തെ എതിര്‍ക്കുകയാണ്.

Categories: Business & Economy
Tags: L&T, mindtree