പെട്ടെന്നു മെലിയുന്നത് നന്നോ?

പെട്ടെന്നു മെലിയുന്നത് നന്നോ?

യുഎസില്‍ ഒന്നാമതായി കരുതുന്ന എച്ച്എംആര്‍ ഡയറ്റ് പദ്ധതി സുരക്ഷിതമാണോ എന്നു പരിശോധിക്കാം

ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനപ്പെട്ട ഘകമായി തൂക്കനിയന്ത്രണം പരിഗണിക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാന്‍ നിരവധി പദ്ധതികള്‍ ഇന്ന് സുലഭമാണ്. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ ശ്രദ്ധ വേണം. ഓരോരുത്തരുടെയും ശാരീരിക പ്രത്യേകതയും ശേഷിയും മനസ്ഥിതിയും അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. ഒരാള്‍ നല്ലതെന്നു വിചാരിക്കുന്ന പദ്ധതിയായിരിക്കില്ല മറ്റൊരാള്‍ക്ക് ഉചിതമായി തോന്നുക. ഉദാഹരണത്തിന് ചിലര്‍ ഒരുപാടി ഭക്ഷണ നിയന്ത്രണം വരുത്തുമ്പോള്‍ എല്ലാത്തരം ഭക്ഷണവും അനുസ്യൂതം കഴിച്ചു കൊണ്ടുള്ള ഒരു രീതി അവലംബിക്കുന്നവരും ഉണ്ട്.

ഇത്തരക്കാര്‍ക്ക് പരിഗണിക്കാവുന്ന ഉചിതപദ്ധതിയാണ് ഹെല്‍ത്ത് മാനെജ്‌മെന്റ് റിസോഴ്‌സ് എന്ന എച്ച്എംആര്‍ ഡയറ്റ് പ്ലാന്‍. ഈ പദ്ധതിയില്‍ ഉപയോഗിക്കപ്പെടുന്ന കലോറിക ഊര്‍ജ്ജം, ഭക്ഷണപദാര്‍ത്ഥങ്ങള്‍, പോഷകാഹാര വിദഗ്ധന്റെ സേവനം എന്നിവയെല്ലാം പ്രധാനമാണ്. ഡയറ്റില്‍ണ്ടകാര്യങ്ങളെന്തെന്ന് പരിശോധിക്കാം. ഏറ്റവും വേഗത്തില്‍ ഭാരം കുറയ്ക്കാനുള്ള ഡയറ്റ് പദ്ധതിയില്‍ ഒന്നാംസ്ഥാനമാണ് എച്ച്എംആര്‍ പദ്ധതിക്ക് യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്. പ്രതിദിനം മൂന്നു ഷേക്കുകള്‍, രണ്ട് നേരം പ്രധാന ഭക്ഷണം, അഞ്ച് തവണ പഴങ്ങളും പച്ചക്കറികളും എന്ന ആഹാരക്രമമാണ് ഇതില്‍ പിന്തുടരുന്നത്.

ഇതോടൊപ്പം നടത്തം പോലുള്ള ലളിതവ്യായാമങ്ങളും നിര്‍ദേശിച്ചിരിക്കുന്നു. 12 ആഴ്ചയ്ക്കുള്ളില്‍ സാധാരണയായി 23 പൗണ്ട് ഭാരം കുറയ്ക്കാനാകും. മൊബീല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ദിവസം തോറും സ്വയം നിരീക്ഷിക്കാനാകും. കമ്പനി ഭാരം കുറക്കാനുള്ള ചില ഭക്ഷ്യവസ്തുക്കളും പ്രദാനം ചെയ്യുന്നു.

ഒരു ദിവസം ഏകദേശം 1,200 കലോറിയാണ് ഈ രീതിയിലൂടെ ഒരാള്‍ക്കു ലഭിക്കുന്നത്. മൂന്നു ആഴ്ചത്തേക്ക് 300 ഡോളര്‍ വിലയുള്ള ഒരു സ്റ്റാര്‍ട്ടര്‍ കിറ്റിലൂടെ ഇത് ലഭിക്കും. സമയം അല്‍പ്പം കൂടുതല്‍ ചെലവായാലും ലക്ഷ്യം നേടും വരെ ഈ ഘട്ടം തുടരും. ആഴ്ചതോറുമുള്ള ഗ്രൂപ്പ് ഫോണ്‍ സെഷനുകള്‍, ആരോഗ്യപരിശീലകന്റെ ക്ലാസുകളും പ്രശ്‌നോത്തര പരിപാടിയും ഇതില്‍ ഉള്‍പ്പെടുന്നു.

വ്യക്തിത്വം അടുത്തറിയുകയെന്നത് ഇതില്‍ പ്രധാനമാണ്. വിദ്യാര്‍ത്ഥിക്ക് ചെയ്യാനാകുന്ന കാര്യങ്ങളും സുസ്ഥിരമായ അവസ്ഥയുടെ പ്രദാനം ചെയ്യാന്‍ നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഏതൊരു പ്രവര്‍ത്തനവും അന്തിമമായി ഒരു വിജയകരമോ അല്ലാത്തതോ ആയ ഫലം സൃഷ്ടിക്കും. നിങ്ങള്‍ ഭാരം കുറയുന്നത് വൈകാരികമായി അനുഭവപ്പെടും. ഉദാഹരണത്തിന്, കുറച്ച് കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുകയോ നഷ്ടപ്പെടുകയോ ചെയ്യുകയാമെങ്കില്‍ ഈ പദ്ധതി തെരഞ്ഞെടുക്കരുത്. എന്നാല്‍, നിങ്ങള്‍ കഠിനാധ്വാനിയാണെങ്കില്‍, ഭക്ഷണത്തെക്കുറിച്ചുള്ള തീരുമാനങ്ങളെപ്പറ്റി വേവലാതിയില്ലെങ്കില്‍ നിങ്ങള്‍ സ്വതന്ത്രരാകും. അത്തരമൊരു സമീപനം ഭാരനിയന്ത്രണത്തില്‍ നന്നായി പ്രവര്‍ത്തിച്ചേക്കാം. കൂടുതല്‍ വേഗത്തില്‍ ശരീരഭാരം കുറയുന്നതു കാണണമെങ്കില്‍, ദീര്‍ഘകാല ആഹാരരീതികള്‍ മാറ്റം വരുത്താനുള്ള നിങ്ങളുടെ പ്രേരണ വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. അങ്ങനെയെങ്കില്‍ ഇത്തരമൊരു റെഡിമെയ്ഡ് സമീപനം യോജിച്ചേക്കാം.

ഇതിന്റെ പ്രധാന ദോഷവശം ഷേക്കുകളില്‍ മധുരം, കൃത്രിമചേരുവകള്‍ എന്നിവ ചേര്‍ക്കുന്നുവെന്നതാണ്. ഇത് ശരീരത്തിന് ദോഷകരമാകുന്നു. അലര്‍ജിയുണ്ടാക്കാന്‍ മാത്രമല്ല, ആന്തരികാവയങ്ങളെ ബാധിക്കുന്ന രാസഘടകങ്ങള്‍ കൂടി ഇവയില്‍ അടങ്ങിയിരിക്കുന്നു. താഴ്ന്ന കലോറി ഊര്‍ജം നല്‍കുന്ന ഭക്ഷ്യസാധനങ്ങള്‍ (വിഎല്‍സിഡി) മലബന്ധത്തിനും പിത്തസഞ്ചിയിലെ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇവയുമായി ബന്ധപ്പെട്ട ചില അപകടങ്ങളും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പരമ്പരാഗത താഴ്ന്ന കലോറിസാധനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിഎല്‍സിഡികളില്‍ ഇത് മൂന്നിരട്ടി വരെയാകാം.

ഒരു നിശ്ചിത പദ്ധതി പിന്തുടരുമ്പോള്‍ ശാരീരികവും വൈകാരികവും സാമൂഹ്യവുമായ അനുഭവങ്ങളും പരിഗണിക്കേണ്ടിവരുന്നു. ഓരോ പദ്ധതിക്കു വേണ്ടി നിശ്ചിത റൗണ്ട് ഇതില്‍ത്തന്നെ കേന്ദ്രീകരിച്ചു ജീവിക്കേണ്ടി വരും. ആത്യന്തികമായി എച്ച് എം ആര്‍ വിജയിക്കുന്നതു കാണാന്‍, നിങ്ങള്‍ ജീവിതശൈലി മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പലര്‍ക്കും തുടക്കമിടാവുന്ന നല്ലൊരു പദ്ധതിയാണിത്. ക്രമാനുഗതമായി ഭാരം കുറച്ച ശേഷം ആഹാരരീതികളിലടക്കം നല്ലശീലങ്ങള്‍ പിന്തുടര്‍ന്ന് ശരിയായ പാത ലക്ഷ്യമാക്കി മുമ്പോട്ടു പോകുകയാണ് ഉചിതം.

Comments

comments

Categories: Health