80% ഇന്ത്യന്‍ എന്‍ജിനീയര്‍മാരും യോഗ്യരല്ല

80% ഇന്ത്യന്‍ എന്‍ജിനീയര്‍മാരും യോഗ്യരല്ല

ന്യൂഡെല്‍ഹി: വിജ്ഞാന സമ്പദ് വ്യവസ്ഥയില്‍ തൊഴില്‍ ലഭിക്കാന്‍ 80 ശതമാനം ഇന്ത്യന്‍ എന്‍ജിനിയര്‍മാരും യോഗ്യരല്ലെന്ന് ആസ്പിരിംഗ് മൈന്‍ഡ്‌സിന്റെ വാര്‍ഷിക തൊഴില്‍ ക്ഷമതാ സര്‍വേ -2019 ന്റെ കണ്ടെത്തല്‍. വെറും 4.6 ശതമാനം ഇന്ത്യന്‍ തൊഴില്‍ അന്വേഷകര്‍ക്ക് മാത്രമാണ് മികച്ച കോഡിംഗ് നൈപുണ്യങ്ങളുള്ളതെന്നാണ് കണ്ടെത്തല്‍. ടെക് പ്രൊഫഷന്റെ അടിസ്ഥാനങ്ങളിലൊന്നാണ് കോഡിംഗ്. ഇന്ത്യന്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ മോശം നിലവാരത്തിന്റെ സൂചനകളാണ് സര്‍വേ നല്‍കുന്നത്.

അതേസമയം ചൈനക്കാരെക്കാളും മികച്ചവരാണ് ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍. ചൈനയില്‍ മികച്ച കോഡിംഗ് അറിയാവുന്നത് വെറും 2.1 ശതമാനം ആളുകള്‍ക്ക് മാത്രമാണ്. അതേസമയം ഇന്ത്യയേയും ചൈനയേയും പിന്നിലാക്കി ബഹുദൂരം മുന്നേറിയിരിക്കുന്ന അമേരിക്കയില്‍ 18.8 ശതമാനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യമായ കോഡിംഗ് അറിയാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രധാനമുള്ള ഇക്കാലത്ത് വെറും 2.5 ശതമാനം ഇന്ത്യന്‍ എന്‍ജിനിയര്‍മാര്‍ക്ക് മാത്രമാണ് ഇതില്‍ ഉചിതമായ നൈപുണ്യമുള്ളത്. മെഷിന്‍ ലേണിംഗ്, ഡാറ്റ സയന്‍സ് തുടങ്ങിയവയിലെ നൈപുണ്യങ്ങളാണ് ടെക് വ്യവസായം നിലവില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഭൂരിപക്ഷം ഇന്ത്യന്‍ എന്‍ജിനിയര്‍മാര്‍ക്കും ഇതില്‍ വേണ്ടത്ര അറിവില്ല. ഡാറ്റ എന്‍ജിനിയറിംഗില്‍ വെറും 1.5 ശതമാനത്തിനും 4.5 ശതമാനത്തിനുമിടയില്‍ എന്‍ജിനീയര്‍മാര്‍ക്ക് മാത്രമേ മികച്ച നൈപുണ്യമുള്ളൂ. 2.8 ശതമാനത്തിനും 5.3 ശതമാനത്തിനും ഇടയില്‍ എന്‍ജിനീയര്‍മാര്‍ മാത്രമാണ് വയര്‍ലെസ് ടെക്‌നോളജിക്ക് യോഗ്യരായവരെന്നും സര്‍വെ വ്യക്തമാക്കുന്നു.

Categories: FK News, Slider